ഉത്തര്‍പ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സുരക്ഷ ഒരുക്കി മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ, ആള്‍ക്കൂട്ടം കല്ലെറിഞ്ഞ് കൊന്ന സംഭവത്തില്‍ 27 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുരേഷ് വാട്സ് എന്ന പോലീസ് കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. അതേസമയം, പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തെ സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തരുതെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത റാലിയിലെ സുരക്ഷാ ജോലിക്ക് ശേഷം, മടങ്ങുന്നതിനിടെയാണ് ആള്‍ക്കൂട്ടം പോലീസ് ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞ് കൊന്നത്. യുപിയിലെ ഗാസിപൂരിലാണ് സംഭവം. ഒരുമാസത്തിനിടെ ഉത്തര്‍പ്രദേശില്‍ നടക്കുന്ന രണ്ടാമത്തെ ആള്‍ക്കൂട്ട കൊലപാതകമാണിത്. രണ്ട് ആക്രമണങ്ങളിലും പോലീസുകാരാണ് കൊല്ലപ്പെട്ടത്.
Discussion about this post