തിരുവനന്തപുരം: ബാലുശേരി എംഎൽഎ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും വിവാഹിതരായി. എകെജി ഹാളിൽ വെച്ചായിരുന്നു വിവാഹം. ലളിതമായി നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ സമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാ രാജേന്ദ്രൻ. സച്ചിനാകട്ടെ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയും.
കോഴിക്കോട് സ്വദേശിയുമായ സച്ചിൻ നിയമബിരുദധാരിയും സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. 21-ാം വയസിൽ മേയറായ ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐഎം ചാല ഏരിയ കമ്മിറ്റി അംഗവുമാണ്. മാർച്ച് ആറിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും അടുത്തബന്ധുക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളും മാത്രമാണ് അന്ന് ചടങ്ങിൽ പങ്കെടുത്തത്.
ഫെബ്രുവരി മാസമാണ് ആര്യയും സച്ചിൻ ദേവും വിവാഹിതരാവാൻ തീരുമാനിച്ചതായി അറിയിച്ചത്. സംഘടന പ്രവർത്തനത്തിനിടയിലുണ്ടായ അടുപ്പം വീട്ടുകാരുടെ അനുമതിയോടെ വിവാഹത്തിലേക്ക് എത്തുകയായിരുവെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. ബാലസംഘം, എസ്എഫ്ഐ തുടങ്ങിയ സംഘടനകളിൽ ഇരുവരും ഒരുമിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്.
Discussion about this post