തൃശ്ശൂർ: കേരളത്തിന്റെ തീരപ്രദേശത്തുള്ള തട്ടുകടകൾ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ(ഐ.ബി.) നിരീക്ഷണത്തിൽ. തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കായി പണവും ആയുധങ്ങളും സൂക്ഷിക്കാനും കടത്താനും സഹായിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.
മംഗളൂരുവിൽ നിന്ന് കോവളം ഭാഗത്തേക്കും തിരിച്ചും രാത്രിയിൽ തീരദേശത്തുകൂടി ആഡംബര വണ്ടികൾ പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വാഹനങ്ങൾ വഴിയോര തട്ടുകടകളിൽ നിർത്തുന്നതായും കണ്ടെത്തി. വിവിധ ജില്ലകളിലേക്ക് ആയുധങ്ങളും പണവും കടത്തുന്ന വാഹനങ്ങളാണ് ഇതെന്നാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ നിഗമനം.
തീരദേശങ്ങളിൽ അപ്രസക്ത മേഖലകളിൽ ഈയിടെയായി കുറെ തട്ടുകടകൾ തുറന്നതായും ഇത് പണം, ആയുധം കടത്തുകാരെ സഹായിക്കാനുള്ള സംവിധാനമാണെന്നും സംശയിക്കുന്നു. കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ കൂടാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്മേലാണ് കേന്ദ്ര ഐ.ബി. അന്വേഷണം ആരംഭിച്ചത്.
ഈ അന്വേഷണത്തിലാണ് തീരദേശത്തെ ചില തട്ടുകടകളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇതുവഴി കടത്തുന്നത് കള്ളനോട്ടാണെന്ന സൂചനയും കിട്ടിയതായാണ് അറിയുന്നത്.
Discussion about this post