ന്യൂഡല്‍ഹി : ഗ്യാന്‍വാപി വിഷയം സംയുക്ത ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഗ്യാന്‍വാപി ഹിന്ദു വിശ്വാസികളുടെ വൈകാരികമായ ബുദ്ധിമുട്ട് മൂലം സംഭവിച്ചതാണെന്നും അതിന്റെ പേരില്‍ എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്ന പ്രവണത ശരിയല്ലെന്നും ഭാഗവത് പറഞ്ഞു.
RSS chief Mohan Bhagwat says 'Why look for Shivling in every mosque' amid Varanasi Gyanvapi row
Read more @ANI Story | https://t.co/j0eHfYr7T1#MohanBhagwat #RashtriyaSwayamsevakSang #h pic.twitter.com/65NZAZlxPC
— ANI Digital (@ani_digital) June 2, 2022
നാഗ്പൂരില്‍ ആര്‍എസ്എസിന്റെ തൃതീയ വര്‍ഷ സംഘ ശിക്ഷാവര്‍ഗ്ഗിന്റെ സമാപന ചടങ്ങില്‍ സംസാരിക്കവേയാണ് ഭാഗവത് അഭിപ്രായമുന്നയിച്ചത്. “ഗ്യാന്‍വാപി പ്രശ്‌നം ചരിത്രത്തില്‍ സംഭവിച്ചു പോയതാണ്. അതിന് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുസ്ലിങ്ങളോ ഹിന്ദുക്കളോ ഉത്തരവാദികളല്ല. അതുകൊണ്ട് തന്നെ വിഷയം പെരുപ്പിച്ച് സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കരുത്.
ഗ്യാന്‍വാപിയുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത് മനസ്സിലാക്കാം. പക്ഷേ അതിന്റെ ചുവട് പിടിച്ച് എല്ലാ പള്ളികളിലും ശിവലിംഗങ്ങളുണ്ട് എന്ന് വാദിക്കുന്നത് എന്തടിസ്ഥാനത്തിലാണ് ? ഹിന്ദുക്കളൊരിക്കലും മുസ്ലിങ്ങള്‍ക്കെതിരല്ല. എല്ലാ ആരാധനാരീതിയോടും ബഹുമാനം മാത്രമാണുള്ളത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരേ പൂര്‍വികരുടെ പിന്മുറക്കാരാണ് ഇരു കൂട്ടരും. കോടതിവിധി എന്ത് തന്നെയായാലും അംഗീകരിക്കണം. അതല്ലാതെ ഓരോ ദിവസവും ഓരോ പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തരുത്”. ഭാഗവത് പറഞ്ഞു.
Discussion about this post