പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് ‘ആടു ജീവിതം’. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
സിനിമയുടെ ചിത്രീകരണം അൾജീരിയയിൽ പുരോഗമിക്കുകയാണ്.
നീണ്ട ഇടവേളക്ക് ശേഷം എ.ആർ റഹ്‌മാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിൽ നിന്നും എ.ആർ റഹ്‌മാനോടപ്പം നിൽക്കുന്ന ചിത്രം പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നു.
‘ജോർദാനിലെ വാദി റമിലേക്ക് ടീമിനെ പ്രചോദിപ്പിക്കാൻ ആരാണ് വന്നത് എന്ന് നോക്കൂ! നന്ദി’ ചിത്രത്തിനൊപ്പം പൃഥ്വിരാജ് കുറിച്ചു.
ചിത്രത്തിന്റെ സന്തോഷം എ.ആർ.റഹ്‌മാനും പങ്കുവെച്ചു.’രണ്ട് ദിവസത്തേക്ക് ഫോണില്ല, ഇന്റർനെറ്റ് ഇല്ല ആകെ കൂട്ടിനുള്ളത് ഒട്ടകങ്ങളും ആടും മാത്രമാണ്’ എന്ന കുറിപ്പോടെ ജോർദാനിലെ ചിത്രം എ. ആർ റഹ്‌മാനും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
കഴിഞ്ഞ മാർച്ച് 31നായിരുന്നു ആടുജീവിത’ത്തിന്റെ ചിത്രീകരണത്തിനായി പൃഥ്വിരാജ് കേരളത്തിൽ നിന്ന് അൾജീരിയയിലേക്ക് പുറപ്പെട്ടത്. അൾജീരിയയിൽ മാത്രം നാൽപത് ദിവസത്തോളം ചിത്രീകരണമുണ്ടാകുമെന്ന് അന്ന് പൃഥ്വി നേരത്തെ അറിയിച്ചിരുന്നു
Discussion about this post