റേഡിയോ ജോക്കിയില്‍ നിന്നും അവതാരകയായും നടിയായും മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയയാളാണ് അശ്വതി ശ്രീകാന്ത്. അവതാരകയായാണ് മിനിസ്ക്രീനിലേക്ക് അശ്വതി ചുവട് വച്ചതെങ്കിലും പിന്നീട് ഫ്ളവേഴ്സ് ടിവിയിലെ ‘ചക്കപ്പഴം’ പരമ്പരയിലൂടെ ആശയായി അഭിനയരംഗത്തേക്കും അശ്വതി എത്തുകയായിരുന്നു.
ആദ്യ അഭിനയ സംരംഭത്തിന് തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്കാരവും അശ്വതിയെ തേടിയെത്തി എന്നത് അശ്വതിക്ക് വലിയ സന്തോഷം നിറഞ്ഞ വാര്‍ത്തയായിരുന്നു. വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
രണ്ടാമതൊരു കുട്ടിക്കായി കാത്തിരിക്കുന്ന വിവരം അശ്വതി പങ്കുവച്ചത് മുതല്‍ സ്വന്തം വീട്ടിലെ കാര്യമെന്നപോലെ അശ്വതിയുടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു ആരാധകര്‍. പ്രസവാനന്തരമുള്ള വിശേഷങ്ങള്‍ തിരക്കിയും, അശ്വതിയുടെ സുഖവിവരങ്ങള്‍ തിരക്കിയും ആരാധകര്‍ ഇപ്പോഴും കൂടെയുണ്ട്. കമലയും പത്മയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.
പ്രസവ തീയ്യതി അടുത്തപ്പോഴും ചക്കപ്പഴത്തില്‍ ആശയായി അശ്വതി എത്തിയിരുന്നു. പ്രസവശേഷം താരം അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ആരാധകരുടെ നിരന്തര ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് അശ്വതി. ‘ചക്കപ്പഴ’ത്തില്‍ ഇനി ‘ആശ’യായി ഉണ്ടാകില്ലെന്നാണ് അശ്വതി അറിയിച്ചിരിക്കുന്നത്. ഒപ്പം വൈകാരികമായ ഒരു കുറിപ്പും അശ്വതി പങ്കുവച്ചിട്ടുണ്ട്.
ഈ ഫ്രെയിമില്‍ നിന്ന് പുറത്തുപോകുമ്പോള്‍, ഒരു കുടുംബമെന്ന നിലയിലുള്ള ഞങ്ങളുടെ അവസാന സന്തോഷകരമായ ഫ്രെയിമായിരിക്കും ഇതെന്ന് ഞാന്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല!, അതെ, അവസാനത്തെ സമയം ഞങ്ങള്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല, അതിനെയാണ് ജീവിതം എന്ന് വിളിക്കുന്നത്… ‘ആശ’യായി എന്റെ തിരിച്ചുവരവിനെ കുറിച്ച് ചോദിക്കുന്ന നിരന്തരമുള്ള ചോദ്യങ്ങള്‍ക്ക് നന്ദി, എനിക്ക് ഒരിക്കലും നിങ്ങള്‍ക്ക് ഉത്തരം തരാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. ഫ്ലവേഴ്സ് ടിവിക്കും ഞങ്ങളുടെ മിടുക്കനായ സംവിധായകന് ഉണ്ണികൃഷ്ണ സാറിനും എന്റെ സൂപ്പര്‍ പ്രതിഭകളായ സഹതാരങ്ങള്‍ക്കും നന്ദി. എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും എന്റെ പ്രിയപ്പെട്ട പ്രേക്ഷകരായ നിങ്ങളോരോരുത്തര്‍ക്കും നന്ദി… അപ്പോ, ഞാന്‍ ഇനി ‘ആശ’യാകില്ല, അശ്വതി മാത്രം…
പ്രസവശേഷം ജോലിക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ചാണ് അശ്വതിയോട് പലരും ചോദിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ മടികൂടാതെ പങ്കുവയ്ക്കുന്ന അശ്വതി വിഷയത്തില്‍ സംസാരിച്ചു. ‘എല്ലാ അമ്മമാര്‍ക്കുമുള്ള പ്രശ്നമാണ് ഇത്, പ്രത്യേകിച്ചും ആദ്യത്തെ പ്രസവം ആണെങ്കില്‍ അത് കൂടുതലാണ്. ഏറ്റവും പ്രധാന പ്രശ്നം കുഞ്ഞിനെ മറ്റൊരാളുടെ കയ്യില്‍ ഏല്‍പ്പിച്ച് പോകുമ്പോള്‍ ഉണ്ടാകുന്ന മനപ്രയാസമാണ്. അതിപ്പോള്‍ അമ്മയോ, ഭര്‍ത്താവോ, ആരാണെങ്കിലും അവരുടെ കൂടെയാക്കിയിട്ട് പുറത്തേക്ക് പോകുമ്പോള്‍ നമുക്ക് കുറെ സംഘര്‍ഷങ്ങളുണ്ടാകും. റെഗുലറായി ജോലിക്ക് പോകേണ്ടവരാണെങ്കില്‍ പറയേണ്ട. വലിയ സമ്മര്‍ദ്ദത്തിലാകും. രാവിലെ ഓഫീസില്‍ പോയി, വൈകുന്നേരം ആകുമ്പോഴേക്ക് നെഞ്ചൊക്കെ നിറഞ്ഞ് ഒരു ഹെവിനെസ്സ് ഫീല്‍ ചെയ്യും. ചിലര്‍ക്കാണെങ്കില്‍ ബ്രെസ്റ്റ് ലീക്ക് ചെയ്യുന്ന പ്രശ്നങ്ങളുണ്ടാകും. അങ്ങനെ പലതരം പ്രശ്നങ്ങളായിരിക്കും. കുഞ്ഞിന് വിശക്കുമോ എന്നുള്ളതാണ് മറ്റൊരു ആധി. അതൊക്കെ ആദ്യപ്രസവം കഴിഞ്ഞ് നില്ക്കുന്ന അമ്മമാര്‍ക്ക് മാത്രം പറഞ്ഞാല്‍ മനസ്സിലാകുന്ന ഫീല്‍ ആണ്.”
ഒരു നിറഞ്ഞ പുഞ്ചിരിയോടെ അശ്വതി തുടരുന്നു ”ആ ഫീല്‍ എന്നുപറഞ്ഞാല്‍ നമ്മള് കുട്ടിയോട് എന്തോ അനീതി ചെയ്യുന്നു എന്ന തരത്തിലൊന്നും എടുക്കേണ്ടതില്ല. കുട്ടിയെപോലെതന്നെ ഒരാള്‍ക്ക് പ്രധാനപ്പെട്ടതാണ് കരിയറും. പലര്‍ക്കും തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ജോലി ആവശ്യം തന്നെയായിരിക്കും. നമ്മള് ഇരുപതിലധികം വര്‍ഷം പഠിച്ച് ആഗ്രഹിച്ചായിരിക്കും ഒരു ജോലി കിട്ടുന്നത്. അത് വിട്ടെറിഞ്ഞ് കുഞ്ഞിനൊപ്പം ഇരിക്കുക എന്ന് പറഞ്ഞാലും സംഗതി ഈസിയല്ല. നമ്മള് ജോലിക്ക് പോകുമ്പോള്‍ അത്രയധികം വേണ്ടപ്പെട്ടവരുടെ അടുക്കല്‍ കുട്ടിയെ ആക്കിയല്ലേ പോകുക. അതുകൊണ്ട് കുഴപ്പമില്ല. മറ്റൊരുകാര്യം നമ്മള്‍ക്ക് കുട്ടിയെ മിസ് ചെയ്യുന്നതുപോലെ കുഞ്ഞിന് നമ്മളെ മിസ് ചെയ്യില്ല എന്നതാണ്. കൃത്യമായ സമയത്ത് ഭക്ഷണമൊക്കെ കിട്ടിയാല്‍ കുഞ്ഞ് ഹാപ്പിയായിക്കോളും. അയ്യോ അമ്മ പോയല്ലോ എന്നൊക്കെ തോന്നാന്‍ കുഞ്ഞുങ്ങള്‍ കുറച്ചുകൂടെ വളരണം. പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വച്ചാല്‍, കുഞ്ഞുങ്ങള്‍ ഈയൊരു ഘട്ടം പെട്ടന്ന് കടന്നുപോകും, അതുകൊണ്ടുതന്നെ നമ്മള് ചെറിയൊരു കാലത്തിനുവേണ്ടി കരിയര്‍ ഉപേക്ഷിച്ചാല്‍ അത് പിന്നീട് മാറി ചിന്തിക്കാന്‍ ഇടയാക്കും. ബാലന്‍സിംഗ് നല്ല സ്ട്രെസ് ഉള്ള കാര്യമാണ്, പക്ഷെ അത് പറ്റും എന്നുണ്ടെങ്കില്‍ അതായിരിക്കും മികച്ച തീരുമാനം. കൂടാതെ പല ആരാധകരും, അമ്മമാരും ചോദിക്കുന്ന നല്ല ചോദ്യങ്ങള്‍ക്കെല്ലാം മനോഹരമായ ഭാഷയില്‍, ചിരിച്ചുകൊണ്ട് ഉത്തരം കൊടുക്കാന്‍ അശ്വതിക്ക് കഴിയുന്നുണ്ട്. ആദ്യ പ്രസവം കഴിഞ്ഞ് പത്മ വന്നപ്പോള്‍ താന്‍ ആകെപ്പാടെ പല തരത്തിലുള്ള സമ്മര്‍ദ്ദത്തില്‍ ആയിട്ടുണ്ടെന്നും, എന്നാല്‍ രണ്ടാമത്തെ കുഞ്ഞായ കമല എത്തിയപ്പോഴേക്കും താനൊരു പ്രോ അമ്മയായെന്നാണ് അശ്വതി പറയുന്നത്.
Discussion about this post