ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോൾ, പിന്നെ കഴിച്ചോളാമെന്ന് മറുപടി; ബി.എഡ് വിദ്യാർത്ഥിനി കിടപ്പുമുറിയിൽ മരിച്ചനിലയിൽ

കോഴിക്കോട്: ആലപ്പുഴ ഗവ. ബിഎഡ് കോളജ് വിദ്യാർത്ഥിനി വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ. കോഴിക്കോട് പയ്യോളി സ്വദേശിനിയായ അയനിക്കാട് കുരിയാടി താരേമ്മൽ കെടി രാജന്റെ മകൾ അഭിരാമിയെയാണ് (23) മരിച്ച നിലയിൽ കണ്ടെത്തിയത്.

കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു പെൺകുട്ടി. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. ആത്മഹത്യ കുറിപ്പും സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോൾ, പിന്നെ കഴിച്ചോളാം എന്നു പറഞ്ഞ് അഭിരാമി കിടപ്പുമുറിയിലേക്ക് പോകുകയായിരുന്നുവെന്ന് അമ്മ പറയുന്നു. കുറച്ച് കഴിഞ്ഞ് അമ്മ വീണ്ടും വന്നു വിളിച്ചപ്പോൾ ശബ്ദമൊന്നും കേൾക്കാത്തതിനെ തുടർന്ന് അയൽക്കാരെ വിളിച്ചുവരുത്തുകയായിരുന്നു.

also ready- എല്ലാത്തിനും സഹകരിക്കാൻ റെഡി ആയിരിക്കണം; മനസിൽ വന്ന തെറി പുറത്തെടുത്തില്ല; പ്രമുഖ സംഗീത സംവിധായകന്റെ മോശം പെരുമാറ്റത്തെ കുറിച്ച് നടി മഞ്ജുവാണി

തുടർന്ന് അയൽക്കാരെത്തി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് അഭിരാമിയെ ജനാലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കൊയിലാണ്ടി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി: അമ്പിളി. മാതാവ്: സവിത.

Exit mobile version