ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രസംഗം തടസ്സപ്പെടുത്തി പരിഹസിച്ച ബിജെപി പ്രവര്‍ത്തകരെ ശാസിച്ച് നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ സര്‍ക്കാര്‍ പരിപാടിയ്ക്കിടെയാണ് കൂട്ടത്തോടെ ചുമച്ച് കെജരിവാളിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ചുമച്ചത്.
ക്ലീന്‍ യമുന പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് ഡല്‍ഹി ജല ബോര്‍ഡും ക്ലീന്‍ ഗംഗ നാഷണല്‍ മിഷനും സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു സംഭവം.
കെജരിവാള്‍ സ്ഥിരമായി ചുമയുണ്ടാവുന്നയാളാണ്. 2016ല്‍ അദ്ദേഹം സര്‍ജറിക്ക് വിധേയനാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെജ്രിവാളിന്റെ പ്രസംഗത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ സദസ്സിലിരുന്ന് കൂട്ടമായി ചുമച്ചത്.
നിശബ്ദരായി ഇരിക്കാന്‍ കെജരിവാള്‍ അപേക്ഷിച്ചെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ കൂട്ടാക്കിയില്ല, ചുമ തുടര്‍ന്നു. ഇതോടെ വേദിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വിഷയത്തില്‍ ഇടപെടുകയും ശാന്തമായി ഇരിക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയുമായിരുന്നു. ഇത് ഔദ്യോഗിക പരിപാടിയാണ് ബഹളമുണ്ടാ
ക്കരുതെന്നായിരുന്നു ഗഡ്കരി പറഞ്ഞത്.
പരിപാടിയ്ക്കിടെ കെജരിവാള്‍ നിതിന്‍ ഗഡ്കരിയെ പ്രശംസിച്ച് സംസാരിക്കാനം മറന്നില്ല. ‘എതിര്‍പാര്‍ട്ടിയിലുള്ള ആളാണെന്ന തോന്നല്‍ ഒരിക്കലുമുണ്ടായിട്ടില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ക്കു പോലും ഇത്ര സ്നേഹം കിട്ടിയിട്ടുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും കെജരിവാള്‍ പറഞ്ഞു.