സംവിധായകൻ സനൽകുമാർ ശശിധരൻ സോഷ്യൽമീഡിയയിലടക്കം നിരന്തരം ശല്യം ചെയ്യുന്നുവെന്ന നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ അറസ്റ്റ്. സംവിധായകന്റെ തുടർച്ചയായ പ്രണയാഭ്യർഥനയും തുടർന്നുള്ള ശല്യവും കാരണമാണ് മഞ്ജു വാര്യർ പോലീസിനെ സമീപിച്ചതെന്നാണ് റിപ്പോർട്ട്. മഞ്ജുവിന്റെ പരാതിയിലും സംവിധായകനെതിരെ ഇത്തരത്തിലുള്ള വിവരങ്ങളാണുള്ളത്.
സനലിന്റെ ‘കയറ്റം’ എന്ന സിനിമയിൽ മഞ്ജു അഭിനയിച്ചതോടെയാണ് പ്രശ്ങ്ങളുടെ തുടക്കം. നിരന്തരമായ പ്രണയാഭ്യർത്ഥന മഞ്ജു നിരസിച്ചതോടെ സംവിധായകൻ പിന്തുടർന്ന് ശല്യപ്പെടുത്താൻ തുടങ്ങി. ഇതേത്തുടർന്ന് സഹികെട്ടാണ് നടി പരാതി നൽകിയതെന്നാണ് വിവരം.
നിരന്തരമായ പ്രണയാഭ്യർത്ഥന കൂടി വന്നതോടെ മഞ്ജു കോളുകൾ എടുക്കാതെയായതിനെത്തുടർന്ന് സനൽ കുമാർ വാട്സ് ആപ്പിൽ മെസേജ് അയക്കാൻ തുടങ്ങി. ബ്ലോക്ക് ചെയ്തതോടെ എസ്എംഎസിലും മെയിലിലുമായി സന്ദേശങ്ങൾ. വിലക്കിയിട്ടും ശല്യം കൂടിയപ്പോൾ മുന്നറിയിപ്പ് നൽകിയിട്ടും കൂട്ടാക്കാതെ പിന്തുടരലും ഫേസ്ബുക്കിൽ പോസ്റ്റുകളും നിരന്തരം വന്നതോടെയാണ് പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. സനൽ കുമാർ ശശിധരൻ തനിക്കയച്ച മെസേജുകളുടെ സ്‌ക്രീൻഷോട്ടുകൾ സഹിതമാണ് മഞ്ജു പരാതി നൽകിയതെന്നാണ് റിപ്പോർട്ട്.
Discussion about this post