ജിഷ്ണു പ്രണോയി കേസ്; സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജിന്റെ പ്രതികാര നടപടി എന്ന പരാതി, പരീക്ഷകള്‍ വീണ്ടും നടത്തണം

സമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നതുകൊണ്ട് കോളേജ് മനപ്പൂര്‍വ്വം തോല്‍പ്പിച്ചുവെന്ന് കാണിച്ച് മൂന്ന് ഡിഫാം വിദ്യാര്‍ത്ഥികള്‍ ആരോഗ്യ സര്‍വകലാശാലയില്‍ പരാതി നല്‍കിയിരുന്നു

പാലക്കാട്: പാമ്പാടി നെഹ്‌റു എഞ്ചിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സാക്ഷികളായ വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ മനപ്പൂര്‍വ്വം തോല്‍പ്പിച്ചെന്ന പരാതി, പ്രാക്ടിക്കല്‍ പരീക്ഷ റദ്ദാക്കണമൈന്ന് കുഹാസ് അഡ്ജുഡിഫിക്കേഷന്‍ കമ്മിറ്റി.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജിനെതിരെയുള്ള സമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നതുകൊണ്ട് കോളേജ് മനപ്പൂര്‍വ്വം തോല്‍പ്പിച്ചുവെന്ന് കാണിച്ച് മൂന്ന് ഡിഫാം വിദ്യാര്‍ത്ഥികള്‍ ആരോഗ്യ സര്‍വകലാശാലയില്‍ പരാതി നല്‍കിയിരുന്നു. കോളേജ് അധികൃതര്‍ മനപ്പൂര്‍വ്വം തോല്‍പ്പിച്ചതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.കമ്മീഷന്‍ നിലപാട് യൂണിവേഴ്‌സിറ്റി വിസിയെ അറിയിക്കും.

വളയം പൂവംവയലിലെ ജിഷ്ണു പ്രണോയിയെ 2017 ജനുവരി ആറിനാണ് കോളേജിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജിഷ്ണു കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതരെടുത്ത നടപടിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ പിന്നീട് കോളേജിലെ ഇടിമുറിയെക്കുറിച്ച് മറ്റു വിദ്യാര്‍ത്ഥികള്‍ വിവരം നല്‍കിയതും രക്തക്കറ കണ്ടതുമൊക്കെ കേസില്‍ കൂടുതല്‍ ദുരൂഹതകള്‍ സൃഷ്ടിച്ചു.

പിന്നീട് വിദ്യാര്‍ത്ഥികള്‍ മാനേജ്‌മെന്റിനെതിരെ സമരം ചെയ്യുകയും. കോളേജ് കുറച്ച കാലം അടച്ചിടേണ്ട സാഹചര്യവുമൊക്കെ ഉണ്ടായിരുന്നു.

Exit mobile version