നേന്ത്രപ്പഴം കൊണ്ട് പോഷക സമ്പുഷ്ടമായ നാലുമണി പലഹാരം ഉണ്ടാക്കാം. അതും വളരെ എളുപ്പത്തില്‍
ഇതിന് ആവശ്യമുള്ള സാധനങ്ങള്‍
നേന്ത്രപ്പഴം രണ്ടെണ്ണം
പച്ചരി അര കപ്പ്
പഞ്ചസാര കാല്‍ കപ്പ്
ചോറ് ഒരു ടേബിള്‍സ്പൂണ്‍
യീസ്റ്റ് 1/2 ടീസ്പൂണ്‍
വെള്ളം കാല്‍ കപ്പ്
ഏലക്കായ രണ്ടെണ്ണം
ജീരകം കാല്‍ ടീസ്പൂണ്‍
തേങ്ങ ചിരകിയത് മുക്കാല്‍ കപ്പ്
നെയ്യ് അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരി ഒരു മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക. ഒരു മണിക്കൂറിനു ശേഷം നന്നായി കഴുകിയെടുത്ത് ഒരു ടേബിള്‍സ്പൂണ്‍ ചോറ് അരടീസ്പൂണ്‍ യീസ്റ്റ് അരക്കപ്പ് തേങ്ങാ കാല്‍ കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
അരച്ചെടുത്ത മാവ് രണ്ടു മണിക്കൂര്‍ മാറ്റി വയ്ക്കുകനേന്ത്രപ്പഴം ചെറുതായി അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത നേന്ത്രപ്പഴവും തേങ്ങയും നെയ്യില്‍ ചെറുതായി മൂപ്പിക്കുക
രണ്ടു മണിക്കൂറിനു ശേഷം മാവിലേക്ക് പഞ്ചസാര ഉപ്പ് ഏലക്ക പൊടിച്ചത് ജീരകം പൊടിച്ചത് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ഒരു പ്ലേറ്റില്‍ അല്പം നെയ്യ് തടവിയശേഷം ഇതിലേത് അടിഭാഗത്തായി തയ്യാറാക്കിവെച്ച പഴം നിരത്തി കൊടുക്കുക പഴത്തിന് മുകളിലായി തയ്യാറാക്കിവെച്ച മാവ് ഒഴിച്ചുകൊടുക്കുക ശേഷം സ്റ്റീമറില്‍ വെച്ച് 15 മുതല്‍ 20 മിനിറ്റ് വരെ വേവിക്കുക.
Discussion about this post