അത് അവരുടെ ചിറകുകളാണ്, മുറിച്ച് കളയരുത്; പെൺകുട്ടികൾ പറക്കട്ടെ; ഹിജാബ് വിഷയത്തിൽ മിസ് യൂണിവേഴ്‌സ് ഹർനാസിന്റെ വാക്കുകൾ വൈറൽ

മുംബൈ: കർണാടക ഹൈക്കോടതി ഹിജാബ് വിലക്ക് ശരിവെച്ചതിന് പിന്നാലെ പ്രതികരിച്ച് മിസ് യൂണിവേഴ്‌സ് ഇന്ത്യയുടെ ഹർനാസ് സന്ധു. സമൂഹം പെൺകുട്ടികളെ വേട്ടയാടുന്നത് നിർത്തണമെന്നും എല്ലാ പെൺകുട്ടികളും അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കട്ടെ, അവരുടെ ചിറകരിയരുതെന്നുമാണ് ഹർനാസ് സന്ധു വ്യക്തമാക്കിയത്.

മിസ് യൂണിവേഴ്‌സ് നേടിയതിൽ ഹർനാസിനെ അനുമോദിച്ച് കൊണ്ട് മുംബൈയിൽ നടത്തിയ പരിപാടിക്കിടെയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഹർനാസ് പ്രതികരിച്ചത്. ‘സത്യസന്ധമായി ചോദിച്ചാൽ എന്തിനാണ് നിങ്ങൾ എല്ലായ്‌പ്പോഴും പെൺകുട്ടികളെ ലക്ഷ്യം വെക്കുന്നത്? ഇപ്പോൾ നിങ്ങൾ എന്നെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. സമാനമായി ഹിജാബ് വിഷയത്തിൽ പെൺകുട്ടികളാണ് ഇരയാക്കപ്പെടുന്നത്. പെൺകുട്ടികൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കട്ടെ. അവരുടെ ലക്ഷ്യ സ്ഥാനത്തെത്തട്ടെ. അത് അവരുടെ ചിറകുകളാണ്. അത് മുറിച്ച് കളയരുത്. നിങ്ങൾക്ക് മുറിക്കണമെന്നാണെങ്കിൽ സ്വന്തം ചിറകുകൾ മുറിക്കൂ,’-ഹർനാസ് സന്ധു പറഞ്ഞു.

also read- ‘അഹിന്ദു ആയതിനാൽ വിലക്ക്, വിവാഹശേഷം മതം മാറിയോ എന്ന് ചോദ്യവും’; കൂടൽമാണിക്യ ക്ഷേത്രത്തിലെ നൃത്ത പരിപാടിയിൽ നിന്നും ഒഴിവാക്കിയെന്ന് മൻസിയ

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ നടപടി ശരിവെച്ച് കർണാടക ഹൈക്കോടതിയുടെ വിധി ദേശീയ തലത്തിൽ ചർച്ചയായിരുന്നു. ഇതിനിടെയാണ് ഹർനാസിന്റെ നിലപാട് വീണ്ടും ചർച്ചകൾക്ക് ആക്കം കൂട്ടിയിരിക്കുന്നത്.

ഇസ്രയേലിലെ ഏയ്ലറ്റിൽ നടന്ന 70ാം മിസ് യൂണിവേഴ്സ് മത്സരത്തിലാണ് 21 കാരിയായ ഹർനാസ് കിരീടം ചൂടിയത്. വിശ്വ സുന്ദരിപ്പട്ടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ഹർനാസ്.

Exit mobile version