നെയ്യാറ്റിന്‍കര: ക്രിസ്മസ് ദിനത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയില്‍നിന്ന് ഉണ്ണിയേശുവിനെ ഏറ്റുവാങ്ങാനുള്ള ഭാഗ്യം ലഭിച്ചതില്‍ സന്തോഷിച്ച് അനുരാജ്. വൈദികവിദ്യാര്‍ഥിയായ അനുരാജ് മാര്‍പ്പാപ്പയില്‍നിന്ന് ഉണ്ണിയേശുവിനെ ഏറ്റുവാങ്ങുകയും ബസലിക്കയില്‍ തയ്യാറാക്കിയ പുല്‍ക്കൂട്ടില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.
ഈ നിമിഷം തന്റെ ജീവിതത്തിലെ അപൂര്‍വ്വ ഭാഗ്യമായി കാണുന്നുവെന്ന് അനുരാജ് പ്രതികരിച്ചു. അനുരാജ് ഡീക്കന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി റോമില്‍ വൈദികവിദ്യാര്ഥിയാണ്. മോറല്‍ തിയോളജിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. വ്ളാത്താങ്കര സ്വര്‍ഗാരോപിതമാതാ ദേവാലയ ഇടവകാംഗമായ അനുരാജ്,രാജന്റെയും ലളിതയുടേയും മകനാണ്.
Discussion about this post