തിരിച്ചടി, ഭർത്താവിനെ കൊലപ്പെടുത്തിയ നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ച് യെമൻ കോടതി; ഇനി പ്രതീക്ഷ ദയാധനത്തിൽ മാത്രം

സന: യെമൻ പൗരനായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്‌സ് നിമിഷപ്രിയ(33) യുടെ വധശിക്ഷ ശരിവെച്ച് അപ്പീൽ കോടതി. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണു നിമിഷപ്രിയ. യെമനിലെ സുപ്രീംകോടതിയുടെ പരിഗണനയ്ക്കായി കേസ് സമർപ്പിക്കാമെങ്കിലും അപ്പീൽ കോടതിയുടെ വിധി സിപ്രീംകോടതി തിരുത്തില്ല. ഈ വിധിയിലേക്കെത്തിയ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്നു പരിശോധിക്കുക മാത്രമാണു സുപ്രീം കോടതി ചെയ്യുക.

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ 2017ലാണു നിമിഷപ്രിയയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തിയത്. യെമനിൽ തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. വിവാഹമോചിതയായ നിമിഷ തലാലിനെ വിവാഹം ചെയ്തിരുന്നു.

അതേസമയം, നിമിഷയുടെ ജീവൻ രക്ഷിക്കാനായി അവസാന വഴിയെന്ന നിലയിൽ തലാലിന്റെ കുടുംബത്തിനു നഷ്ടപരിഹാരത്തുക നൽകി കോടതി നടപടികളിൽനിന്നു മുക്തയാകാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ തദ്ദേശീയരുടെ എതിർപ്പുമൂലം ഇക്കാര്യം വിജയിച്ചില്ല.

അപ്പീൽ കോടതി വധശിക്ഷ ശരിവെച്ചതോടെ ഇനി ദയാധനം നൽകുന്ന ഈ ശ്രമം വീണ്ടും നടത്തുകയും അതിൽ വിജയിക്കുകയും ചെയ്താൽ മാത്രമെ നിമിഷയെ രക്ഷിക്കാനാകൂ.

ALSO READ-പുറത്തുനിന്ന് കാണുന്നതുപോലെയല്ല ഇൻഡസ്ട്രിക്ക് അകത്ത്, പലതവണ അഭിനയം നിർത്തുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ട്: ടൊവീനോ തോമസ്

നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന തലാൽ പിന്നീട് നിമിഷയുടെ പാസ്‌പോർട്ട് പിടിച്ചെടുത്തു ഭാര്യയാക്കി വയ്ക്കാൻ ശ്രമിച്ചുവെന്നും ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം.

തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നാണ് കേസ്.

Exit mobile version