‘പുടിന്റേത് ബുദ്ധിപരമായ നീക്കം’ : താനായിരുന്നു അധികാരത്തിലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി : യുക്രൈനില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നടത്തുന്നത് ബുദ്ധിപരമായ നീക്കമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കിഴക്കന്‍ യുക്രൈനിലെ വിമത മേഖലകളായ ഡൊണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നിവയെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ച പുടിന്റെ പുതിയ നടപടിയെക്കുറിച്ചായിരുന്നു ട്രംപിന്റെ പ്രതികരണം.

ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ ആരോപണം. രണ്ട് മേഖലകളെയും സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിക്കുന്നത് വഴി ഇന്ധന വില കുതിച്ചുയരുമെന്നും കൂടുതല്‍ കൂടുതല്‍ സമ്പന്നനാവുക എന്ന പുടിന്റെ മോഹം ഇതിലൂടെ സാധ്യമാകുമെന്നും ട്രംപ് പറഞ്ഞു.

Also read : അനാവശ്യ ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കരുത് : രാഷ്ട്രീയക്കാര്‍ വെറുതേ വിടണമെന്ന് സുശാന്തിന്റെ മുന്‍ മാനേജരുടെ കുടുംബം

പുടിന്റെ നീക്കത്തോട് ജോ ബൈഡന്‍ ദുര്‍ബലമായാണ് പ്രതികരിച്ചതെന്ന് കുറ്റപ്പെടുത്തിയ ട്രംപ് തനിക്ക് പുടിനെ നന്നായി അറിയാമെന്നും തന്റെ ഭരണമായിരുന്നുവെങ്കില്‍ ഇങ്ങനെ ചെയ്യാന്‍ പുടിന്‍ ധൈര്യപ്പെടില്ലായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.

Exit mobile version