കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ ആനിമേറ്റഡ് സീരീസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ പന്ത്രണ്ട് വയസ്സുകാരന് മരിച്ചു. ബിരാജ് പിച്ചിസിയ എന്ന കുട്ടിയാണ് ശനിയാഴ്ച ടെറസിന്റെ മുകളില്‍ നിന്ന് ചാടിയതിനെത്തുടര്‍ന്ന് മരിച്ചത്.
ജനപ്രിയ ജാപ്പനീസ് വെബ് സീരീസ് ആയ പ്ലാറ്റിനം എന്ഡിന് അടിമയായിരുന്നു കുട്ടി. കൗമാരക്കാരനായ നായകന് സമാനരീതിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുന്നതും ഒരു മാലാഖ വന്ന് കുട്ടിയെ രക്ഷിക്കുന്നതും ഇതിന് ശേഷം കുട്ടിക്ക് സൂപ്പര്‍ പവറുകള്‍ ലഭിക്കുന്നതുമാണ് സീരീസിന്റെ ഇതിവൃത്തം. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടിയതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.
ശനിയാഴ്ച കുടുംബത്തിലെ അംഗങ്ങള്‍ വീട്ടില്‍ നടക്കുന്ന പൂജയുടെ തിരക്കിലായിരുന്ന സമയത്തായിരുന്നു ദുരന്തം. അപാര്‍ട്ട്മെന്റിന് സമീപമുള്ള കുളത്തിന് അരികിലെ കോണ്‍ക്രീറ്റ് തറയിലേക്കാണ് കുട്ടി വീണത്. അപകടം നടന്നയുടന്‍ തന്നെ കുട്ടിയെ നഴ്സിംഗ് ഹോമിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post