എഞ്ചിനീയറിംഗ് ആറ് മാസം നേരത്തേ പൂര്‍ത്തിയാക്കി സിവില്‍ സര്‍വീസിലെത്തിയ അനന്ദ് ചന്ദ്രശേഖറിന്റെ കഥ

ഗോവ ബിറ്റ്‌സ് പിലാനിയില്‍ നിന്ന് എഞ്ചിനീയറിംഗ് കഴിഞ്ഞ ശേഷമാണ് അനന്ദ് ചന്ദ്രശേഖര്‍ സിവില്‍ സര്‍വീസ് തയ്യാറെടുപ്പുകള്‍ക്കായി ഐലേണിലെത്തുന്നത് എന്ന് തുടങ്ങിയാല്‍ ശരിയാവില്ല. എഴാം സെമസ്റ്ററിലേ എഞ്ചിനീയറിംഗ് ബിരുദം നേടിയ വ്യക്തിയാണ് അനന്ദ്. ഏഴാം സെമസ്റ്ററില്‍ എട്ട് സെമസ്റ്ററിന്റെയും ക്രെഡിറ്റ്‌സ് നേടാനായാല്‍ ബിറ്റ്‌സ് പിലാനിയില്‍ ഏര്‍ളി ഗ്രാജ്വേഷനിലൂടെ ബിരുദം സ്വന്തമാക്കാം എന്നത് കൊണ്ടായിരുന്നു ഇത്. അതുകൊണ്ട് തന്നെ എഞ്ചിനീയറിംഗ് മറ്റെല്ലാവരേക്കാളും ആറ് മാസം മുന്നേ പൂര്‍ത്തിയാക്കിയാണ് അനന്ദ് സിവില്‍ സര്‍വീസ് കോച്ചിംഗിനായി ഐലേണിലെത്തുന്നത്.

കോളേജില്‍ എഞ്ചിനീയറിംഗ് സിലബസിന് പുറമേ ഹ്യൂമാനിറ്റീസ് വിഷയങ്ങളും നിര്‍ബന്ധമായും പഠിക്കേണ്ടിയിരുന്നതിനാല്‍ പൊളിറ്റിക്കല്‍ സയന്‍സും ഇന്റര്‍നാഷണല്‍ റിലേഷന്‍സും അനന്ദ് എടുത്തിരുന്നു. പഠിക്കുമ്പോള്‍ തന്നെ ഐആറിനോട് പ്രത്യേക ഇഷ്ടം തോന്നിയതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന ജോലി തേടിയാണ് അനന്ദ് സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കുന്നത്. ഐഎഫ്എസ് ആണ് അനന്ദിന്റെ ഇഷ്ട സര്‍വീസ്. സ്വന്തം ഗ്രാമമായ പത്തിയൂരില്‍ തുടങ്ങി രാജ്യത്തിന്റെ പുരോഗതിയ്ക്കായി തന്നാലാവും വിധം സേവനം ചെയ്യുക എന്നതാണ് അനന്ദിന്റെ സ്വപ്നം.

പിസിഎം ബാച്ചിനും പൊളിറ്റിക്കല്‍ സയന്‍സ് ഓപ്ഷണലിനും വേണ്ടീട്ടാണ് അനന്ദ് ഐലേണില്‍ ജോയിന്‍ ചെയ്യുന്നത്. ഐലേണിലെത്തുമ്പോള്‍ പഠനത്തിന് കൃത്യമായ ചിട്ടയുണ്ടായിരുന്നില്ല അനന്ദിന്. ആ ഒരു കോളേജ് ഹാംഗ് ഓവര്‍ മാറാന്‍ ഏകദേശം ഒന്നരമാസത്തോളം വേണ്ടി വന്നു. പഠനം ചിട്ടയായതിന് ശേഷം ടെസ്റ്റ് സീരീസുകളില്‍ ധാരാളമായി പങ്കെടുക്കുകയായിരുന്നു അനന്ദ് ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഉത്തരങ്ങള്‍ക്ക് മെന്റേഴ്‌സ് നല്‍കുന്ന ഫീഡ്ബാക്കുകളാണ് യുപിഎസ്‌സി ആവശ്യപ്പെടുന്ന രീതിയില്‍ ആന്‍സര്‍ നല്‍കാന്‍ ഏറ്റവും സഹായിക്കുന്നതെന്നാണ് അനന്ദിന്റെ അഭിപ്രായം.

“ഐലേണിലെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ ആസ്പിറന്റ്‌സിന് കിട്ടുന്ന പേഴ്‌സണല്‍ മെന്റര്‍ഷിപ്പ് ആണ്. ഉത്തരങ്ങള്‍ക്ക് ഫീഡ്ബാക്കുകള്‍ എവിടെയും കിട്ടും. എന്നാല്‍ ഉത്തരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ നമ്മുടെ പോരായ്മകള്‍ കണ്ടെത്തി അവ ഇംപ്രൂവ് ചെയ്യാന്‍ സഹായിക്കുന്ന മെന്റേഴ്‌സിനെ കിട്ടുക എന്നതാണ് വലിയ കാര്യം. ഐലേണിന്റെ പ്രത്യേകത ഇതാണ്. ഇവിടെ മെന്ററും സ്റ്റുഡന്റും തമ്മിലുള്ള സെഷനുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഓരോ ഉത്തരവും അനലൈസ് ചെയ്ത് അവ ഇംപ്രൂവ് ചെയ്യാന്‍ സഹായിക്കുക എന്നത് വളരെ ഡെഡിക്കേഷന്‍ വേണ്ട ഒരു കാര്യമാണ്. പൊളിറ്റിക്കല്‍ സയന്‍സ് ഓപ്ഷണലിന്റെ ആന്‍സര്‍ റൈറ്റിംഗിന് ഐലേണിന്റെ ഭാഗത്ത് നിന്ന് ഒരുപാട് സഹായം കിട്ടിയിട്ടുണ്ട്. ഇന്റര്‍വ്യൂവിന്റെ സമയത്ത് ഷിനാസ് സര്‍ന്റെ അടുത്ത് നിന്ന് കിട്ടിയ സപ്പോര്‍ട്ട് ഒക്കെ പറഞ്ഞറിയിക്കാനാവില്ല. ഹോസ്റ്റലില്‍ പോലും എത്ര രാത്രിയായാലും സംശയം ചോദിച്ചാല്‍ ഒരു മടിയും കൂടാതെ ശിവ സര്‍ ഒക്കെ ക്ലിയര്‍ ചെയ്ത് തരുമായിരുന്നു. ഹോസ്റ്റലില്‍ പല റൂമുകളിലായി നടന്നിരുന്ന പല ഡിബേറ്റുകളും ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്.” അനന്ദ് പറയുന്നു.

സിവില്‍ സര്‍വീസിനായി തയ്യാറെടുക്കുമ്പോള്‍ ശാരീരികമായും മാനസികമായും ആരോഗ്യത്തോടെയിരിക്കാന്‍ ഒരുപാട് ശ്രദ്ധിക്കണമെന്നാണ് അനന്ദിന്റെ ഓര്‍മപ്പെടുത്തല്‍. “തളര്‍ന്നു പോകാനുള്ള അവസരങ്ങള്‍ ഒരുപാടുണ്ട്. പലതവണ പരാജയപ്പെടാം. എന്നാല്‍ വീണിടത്ത് നിന്ന് എണീക്കാതെ ഒന്നും നേടാനാവില്ലെന്ന് മനസ്സിലാക്കണം. എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് നേരം ഒറ്റ സ്‌ട്രെച്ചില്‍ എനിക്ക് പഠിക്കാനാവില്ല. അപ്പോള്‍ ഇടയ്ക്ക് ഫുട്‌ബോള്‍ ഒക്കെ കളിക്കാനിറങ്ങി മനസ്സിനെ സ്‌ട്രെസ്സ് ഫ്രീ ആക്കും. പിന്നെ എല്ലാത്തിനും സപ്പോര്‍ട്ടായി വീട്ടുകാരും ഐലേണിലെ മെന്റേഴ്‌സും കൂടെയുണ്ടായിരുന്നത് കൊണ്ട് എല്ലാം ബാലന്‍സ് ചെയ്ത് കൊണ്ട് പോകാന്‍ സാധിച്ചു.” അനന്ദ് കൂട്ടിച്ചേര്‍ത്തു.

പൊളിറ്റിക്കല്‍ സയന്‍സ് ആയിരുന്നു അനന്ദിന്റെ ഓപ്ഷണല്‍. എക്‌സാമിന്റെ പേഴ്‌സ്‌പെക്ടീവില്‍ നോക്കുമ്പോള്‍ എസ്സേയ്ക്കും ജിഎസ് പേപ്പറിനും ഒക്കെ പൊളിറ്റിക്കല്‍ സയന്‍സുമായി ഏറെ ബന്ധമുള്ളതിനാല്‍ ഒരു അഡ്മിനിസ്‌ട്രേറ്റര്‍ എന്ന തലത്തിലേക്കുള്ള വളര്‍ച്ചയ്ക്ക് പൊളിറ്റിക്കല്‍ സയന്‍സിന്റെ ഐഡിയോളജികള്‍ ഏറെ ഉപകാരപ്പെടുമെന്നാണ് അനന്ദിന്റെ അഭിപ്രായം.

ഐഎഫ്എസ് ലഭിക്കും വരെ പരീക്ഷ എഴുതാനാണ് അനന്ദിന്റെ തീരുമാനം. നിലവില്‍ ഐപിഎസ് ആണ് അനന്ദിന് ലഭിച്ചിരിക്കുന്ന സര്‍വീസ്. 2020 സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഓള്‍ ഇന്ത്യ ലെവലില്‍ 145ാം റാങ്ക് ആണ് അനന്ദ് നേടിയിരുന്നത്.

Exit mobile version