ദൃഢനിശ്ചയത്തിന്റെയും കഠിന പരിശ്രമത്തിന്റെയും ആള്‍രൂപം എന്ന് വേണമെങ്കില്‍ വീണ എസ് സുതനെ വിശേഷിപ്പിക്കാം. കാരണം ഇഷ്ട സര്‍വീസ് ലഭിക്കാനായി വീണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് മൂന്ന് തവണയാണ്. മൂന്ന് തവണയും മികച്ച റാങ്കോട് കൂടി തന്നെയായിരുന്നു വീണയുടെ വിജയം. ആദ്യത്തെ തവണ ഐആര്‍എസും രണ്ടാമത്തെ തവണ ഐപിഎസുമാണ് വീണയ്ക്ക് ലഭിച്ചിരുന്ന സര്‍വീസ്. ഐപിഎസ് ഇഷ്ടമായിരുന്നുവെങ്കിലും ഐഎഫ്എസിനോട് കുറച്ചധികം ഇഷ്ടം കൂടുതലുള്ളതിനാല്‍ മൂന്നാമതൊരു തവണ കൂടി വീണ പരീക്ഷയെഴുതി. ഈ അറ്റംപ്റ്റില്‍ 57ാം റാങ്കോടെ വീണ ഐഎഫ്എസ് നേടിയെടുത്തു.
സിവില്‍ സര്‍വീസ് എന്നത് കുട്ടിക്കാലം മുതലേയുള്ള സ്വപ്‌നമൊന്നുമായിരുന്നില്ല വീണയ്ക്ക്. സര്‍വീസ് നേടണം എന്നല്ലാതെ എങ്ങനെ പഠിക്കണമെന്നോ എന്ത് പഠിക്കണമെന്നോ ഒരു ഐഡിയയും ഇല്ലാതെയാണ് വീണ ഐലേണിലെത്തുന്നത്. രാജ്യസേവനം എന്നത് എത്ര മഹത്തരമാണെന്നും അതിനായി ആര്‍മിയിലായിരുന്ന അച്ഛനെടുക്കുന്ന എഫര്‍ട്ട് എത്രത്തോളമാണെന്നുമൊക്കെ കണ്ടാണ് സിവില്‍ സര്‍വീസ് മോഹം വീണയ്ക്കുണ്ടാകുന്നത്.
എഞ്ചിനീയറിംഗ് അവസാന വര്‍ഷം പഠിക്കുമ്പോഴായിരുന്നു ഇത്. എല്ലാവരെയും പോലെ ഐഎഎസും ഐപിഎസും മാത്രമായിരുന്നു കോഴ്‌സിന് ചേരുമ്പോള്‍ വീണയ്ക്കറിവുണ്ടായിരുന്ന സര്‍വീസുകള്‍. എന്നാല്‍ കോച്ചിംഗിനിടയില്‍ തന്നെ ഇന്റര്‍നാഷണല്‍ റിലേഷന്‍സിനോടൊരു പ്രത്യേക ഇഷ്ടം തോന്നിയത് വീണയെ ഇരുത്തി ചിന്തിപ്പിച്ചു. ഇതോടെയായിരുന്നു ഐഎഫ്എസ് എന്ന തീരുമാനം.
സ്വന്തമായി നോട്ടുകള്‍ എഴുതിയുണ്ടാക്കിയായിരുന്നു വീണയുടെ പഠനം. ഇതോടൊപ്പം ഐലേണിലെ ടെസ്റ്റ് സീരീസുകളിലും വീണ പങ്കെടുത്തിരുന്നു. ആദ്യത്തെ അറ്റംപ്റ്റില്‍ സ്വന്തമായി ഉത്തരങ്ങള്‍ എഴുതി പഠിക്കുകയായിരുന്നുവെങ്കിലും ഉത്തരങ്ങള്‍ക്ക് ഫീഡ് ബാക്കുകള്‍ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല എന്നത് വലിയ തിരിച്ചടിയായിരുന്നു. ഇതോടെയാണ് ഐലേണിലെ ടെസ്റ്റ് സീരീസിന് വീണ ജോയിന്‍ ചെയ്യുന്നത്. പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ ടെസ്റ്റ് സീരീസുകളോളം മികച്ച വഴി ഇല്ലെന്നാണ് വീണയുടെ അഭിപ്രായം.
“ഏത് പരീക്ഷയെയും സധൈര്യം നേരിടാന്‍ ചോദ്യപ്പേപ്പറുകള്‍ എഴുതി ശീലിക്കുന്നത് ഏറെ ഗുണം ചെയ്യും. ആദ്യത്തെ അറ്റംപ്റ്റില്‍ പ്രിലിംസ് എഴുതിയത് സ്വന്തമായി ചോദ്യപ്പേപ്പറുകള്‍ സോള്‍വ് ചെയ്തായിരുന്നു. എന്നാല്‍ ഈ ഉത്തരങ്ങള്‍ മികച്ചതാണോ അല്ലയോ എന്ന് പറഞ്ഞു തരാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ മെയിന്‍സ് മുതല്‍ കാര്യങ്ങള്‍ മാറി. ഓരോ ഉത്തരവും എങ്ങനെ എഴുതണമെന്നും ഉത്തരത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്നുമൊക്കെ ഐലേണിലെ മെന്റേഴ്‌സ് ചൂണ്ടിക്കാട്ടുമായിരുന്നു.
ഡയഗ്രംസും ഉദ്ദാഹരണങ്ങളും കേസ് സ്റ്റഡീസുമൊക്കെ ഉള്‍പ്പെടുത്തുമ്പോഴാണ് ഓരോ ഉത്തരവും മികച്ചതാകുന്നതെന്നും ഐലേണിലെ കോച്ചിംഗ് ആണ് പഠിപ്പിച്ച് തന്നത്. ഈ രീതിയില്‍ ഉത്തരമെഴുതി പരിശീലിക്കാന്‍ തുടങ്ങിയതോടെ മൂന്നാം അറ്റംപ്റ്റ് ആയപ്പോഴേക്കും കൂടുതല്‍ നന്നായി ഉത്തരങ്ങള്‍ എഴുതാന്‍ പറ്റി.” വീണ പറയുന്നു.
“ഉത്തരമെഴുതുന്നതില്‍ ഓരോരുത്തരും പോരായ്മകള്‍ തിരിച്ചറിയാനാണ് ശ്രദ്ധിക്കേണ്ടത്. ഉദ്ദാഹരണത്തിന് കയ്യക്ഷരം മോശമാണെങ്കില്‍ പരീക്ഷയില്‍ പിന്തള്ളപ്പെടാനുള്ള സാധ്യത കൂടുതലാണ്. അപ്പോള്‍ അതിന് വേണ്ടി വര്‍ക്ക് ചെയ്യുക. സിവില്‍ സര്‍വീസ് ഒരു മത്സരപ്പരീക്ഷയാണ്. പോരായ്മകള്‍ തിരിച്ചറിഞ്ഞ് മെച്ചപ്പെടുത്തിയാലേ വിജയം നേടാന്‍ സാധിക്കൂ.
ജ്യോഗ്രഫിയായിരുന്നു ഓപ്ഷണല്‍. ഐലേണില്‍ നിഖില്‍ സര്‍ന്റെ കീഴിലാണ് ജ്യോഗ്രഫി പഠിച്ചത്. സര്‍ തന്ന പ്രോത്സാഹനം മറക്കാനാവുന്നതല്ല. ജ്യോഗ്രഫി പഠിച്ചത് തുടങ്ങിയതില്‍ പിന്നെ എന്ത് വിഷയം കിട്ടിയാലും ജ്യോഗ്രഫിയുമായി ബന്ധപ്പെടുത്തി നോക്കുമായിരുന്നു.” വീണ കൂട്ടിച്ചേര്‍ത്തു.