‘കപ്പിൾ മീറ്റ് അപ്പ്’! മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴി പങ്കാളികളെ പണം വാങ്ങി പരസ്പരം കൈമാറൽ; കേരളത്തെ ഞെട്ടിച്ച് പങ്കാളി കൈമാറ്റ സംഘം പിടിയിൽ

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുന്ന സംഘം കോട്ടയത്ത് പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള ദമ്പതികളാണ് കോട്ടയത്ത് വെച്ച് പിടിയിലായത്. സംഭവത്തിൽ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്‌തെന്നാണ് റിപ്പോർട്ട്.

കപ്പിൾ മീറ്റ് അപ്പ് എന്ന സോഷ്യൽമീഡിയ ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവർത്തനം നടന്നിരുന്നതെന്ന് പോലിസ് പറഞ്ഞു. വിവിധ ഗ്രൂപ്പുകളിലായി ആയിരത്തോളം ദമ്പതികളാണുള്ളത്. ഇത്തരത്തിലുള്ള ഗ്രൂപ്പുകൾ വഴിയാണ് ഇവർ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നതാണ് പതിവ്.

ഭർത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ചങ്ങനാശ്ശേരി സ്വദേശിയായ യുവതി ഭർത്താവിനെതിരെ നൽകിയ പരാതിയിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഈ കേസിന്റെ അന്വേഷണത്തിലാണ് പങ്കാളികളെ കൈമാറുന്ന സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്റെ പ്രവർത്തനം.

Also Read-നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളെ ദിലീപ് അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി; കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ

പണം വാങ്ങിയാണ് ഭാര്യമാരെ പരസ്പരം കൈമാറികൊണ്ടിരുന്നത്. വലിയ സംഘങ്ങളാണ് ഇതിന് പിന്നിലുള്ളതെന്ന് പോലീസ് പറഞ്ഞു. നിലവിൽ 25 പേരാണ് പോലീസ് നിരീക്ഷണത്തിലുള്ളത്. അന്വേഷണം സംസ്ഥാന വ്യാപകമായി വിപുലപ്പെടുത്താനാണ് പോലീസിൻരെ നീക്കം.

Exit mobile version