ദുബായ്: ലോകം കാത്തിരിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ കൊടിയേറും. 30 ദിവസം നീണ്ട് നില്ക്കുന്ന ഷോപ്പിങ് മാമാങ്കം ജനുവരി 26-ന് അണ് അവസാനിക്കുന്നത്. ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആര്.ഇ.) അറിയിച്ചു. ഷോപ്പിങ്, വിനോദങ്ങള്‍, സമ്മാനങ്ങള്‍ എന്നീ പ്രധാന മൂന്ന് ചേരുവകളോടെയാണ് ഇത്തവണത്തെ മേളയുടെ പ്രത്യകത.
വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനമുയര്ത്താനും സന്ദര്‍ശകര്‍ക്ക് മികച്ച ഷോപ്പിങ് അനുഭവങ്ങള്‍ നല്‍കാനും പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ മികച്ച സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്ന് ഡി.എഫ്.ആര്.ഇ. മേധാവി അഹമ്മദ് അല്‍ ഖാജാ പറഞ്ഞു. 90 ശതമാനം ഡിസ്കൗണ്ടുകളോടെ അണ് ഇത്തവണത്തെ ഷോപ്പിങ് മാമാങ്കം ആകര്‍ഷകമാകുന്നത്.
ആഡംബരക്കാറുകളും സ്വര്‍ണവും പണവും മറ്റ് വിലപിടിപ്പുള്ള സമ്മാനങ്ങളുമായി മെഗാ റാഫിള്‍ നറുക്കെടുപ്പുകളും നടക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാര് ഒരുക്കുന്ന സാംസ്കാരിക പരിപാടികളും വിനോദപരിപാടികളും കാര്‍ണിവലുകളും കുട്ടികള്‍ക്കായുള്ള പ്രത്യേകപരിപാടികളും ഇക്കുറിയും സന്ദര്‍ശകരുടെ മനംകവരുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.
12 മണിക്കൂര്‍ നീളുന്ന മെഗാ വില്‍പ്പനയോടെയാണ് ഷോപ്പിങ് ഫെസ്റ്റിവല്‍ തുടങ്ങുന്നത്. മേളയുടെ ആദ്യ ദിവസം 25 മുതല്‍ 90 ശതമാനം വരെ വിലക്കുറവാകും ലഭിക്കുക.
Discussion about this post