ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക ദിനാഘോഷം അലങ്കോലമായതായി റിപ്പോർട്ട്. കോൺഗ്രസിന്റെ പതാക ഉയർത്തുന്നതിനിടെ പൊട്ടിവീണതോടെയാണ് ചടങ്ങിൽ അസ്വസ്ഥതകൾ രൂപപ്പെട്ടത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയർത്തുന്നതിനിടെയാണ് സംഭവം. പതാക പൊട്ടിവീണതോടെ സോണിയ ഗാന്ധി ക്ഷുഭിതയായതായാണ് റിപ്പോർട്ട്. വീണ്ടും പതാക ഉയർത്താൻ ശ്രമിക്കാതെ കുപിതയായ സോണിയ മടങ്ങിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കോൺഗ്രസിന്റെ 137ാം സ്ഥാപകദിനാഘോഷത്തിനിടെയാണ് സംഭവം. പൊട്ടി താഴെ വീണ പതാക വീണ്ടും കെട്ടിയുയർത്താൻ പ്രവർത്തകർ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം പരാജയപ്പെട്ടു. ഇതോടെ പതാക ഉയർത്താനെത്തിയ അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയർത്താതെ സോണിയ ഗാന്ധി തിരിച്ചുപോവുകയായിരുന്നു.
ചടങ്ങ് പൂർത്തിയാക്കാനാകാത്ത സാഹചര്യം വന്നതോടെ ക്രമീകരണ ചുമതലയുള്ളവർക്ക് എതിരെ പാർട്ടി നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.