കാണ്‍പൂര്‍ : വ്യാഴാഴ്ച തുടങ്ങുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് പുരുഷ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ബോളിങ് പ്രകടനവുമായി ശ്രദ്ധ നേടി ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീം നെറ്റ്‌സില്‍ പരിശീലിക്കുമ്പോഴാണ് ചേതേശ്വര്‍ പൂജാര ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കെതിരെ ദ്രാവിഡ് തന്റെ ഓഫ് സ്പിന്‍ പരീക്ഷിച്ചത്.
𝗦𝗼𝗺𝗲 𝗿𝗶𝗴𝗵𝘁-𝗮𝗿𝗺 𝗼𝗳𝗳-𝘀𝗽𝗶𝗻 𝗮𝗻𝘆𝗼𝗻𝗲? 🤔
🎥 That moment when #TeamIndia Head Coach Rahul Dravid rolled his arm over in the nets. 👍 👍#INDvNZ @Paytm pic.twitter.com/97YzcKJBq3
— BCCI (@BCCI) November 24, 2021
രാഹുല്‍ ബോള്‍ ചെയ്യുന്നതിന്റെ വീഡിയോ ബിസിസിഐ ട്വിറ്ററില്‍ പങ്ക് വച്ചിട്ടുണ്ട്.കളിക്കാരനെന്ന നിലയില്‍ ടീമില്‍ സജീവമായിരുന്ന കാലത്തും അപൂര്‍വമായി മാത്രം ബോള്‍ ചെയ്തിരുന്ന താരമാണ് ദ്രാവിഡ്. 164 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ദ്രാവിഡ് അഞ്ച് ഇന്നിങ്‌സില്‍ മാത്രമാണ് ബോള്‍ ചെയ്തിട്ടുള്ളത്.
നേരത്തേ ദ്രാവിഡ് ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍, പരസ് മംബ്രെ എന്നിവരുടെയൊപ്പം പരിശീലനം വിലയിരുത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സ്‌കിപ്പര്‍ രഹാനെ, ആര്‍ ആശ്വിന്, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, പ്രസീദ് കൃഷ്ണ എന്നിവരടക്കം പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post