വിവാഹം ആലോചിക്കുമ്പോള്‍ പലതരം ഡിമാന്റുകള്‍ വയ്ക്കുന്നവരുണ്ട്. നിറം, മുടി, തുടങ്ങിയ സാധാരണ നിബന്ധനകളാണ്. അതേസമയം, പലതരത്തില്‍ വ്യത്യസ്തങ്ങളായ മാട്രിമോണിയല്‍ പരസ്യങ്ങളും ഉണ്ടാകാറുണ്ട്. എന്നാലിപ്പോള്‍ സോഷ്യല്‍ലോകത്ത് വൈറലായിരിക്കുന്ന മാട്രിമോണിയല്‍ പരസ്യം ഇങ്ങനെയാണ്. വരന്റെ വിചിത്രമായ ഡിമാന്റുകളാണ് പരസ്യത്തിലുള്ളത്.
‘Betterhalf.ai’ എന്ന മാട്രിമോണി ആപ്പിലാണ് വിചിത്ര ആവശ്യങ്ങളുന്നയിച്ച് പരസ്യമുള്ളത്. വരന് അറിയേണ്ടത് അതൊന്നുമായിരുന്നില്ല. മറിച്ച് വധുവിന്റെ സ്തന വലുപ്പവും, അരക്കെട്ടിന്റെ വലുപ്പവും, പാദത്തിന്റെ അളവും തുടങ്ങി പതിമൂന്ന് വിചിത്ര ആവശ്യങ്ങളാണ് യുവാവ് മുന്നോട്ട് വയ്ക്കുന്നത്.
Liberal but pro life. Boob size. Height and other requirements of this one Indian man on a matrimonial site! pic.twitter.com/xxljeXAHsG
— Naimish Sanghvi (@ThatNaimish) November 19, 2021
വധു മാനിക്യൂറും പെഡിക്യൂറും ചെയ്തിരിക്കണം എന്നും സാമാന്യം വൃത്തിയുള്ളവളാകണമെന്നും അയാള്‍ ആവശ്യപ്പെടുന്നു. സ്വന്തം പങ്കാളി ശുചിത്വം പാലിക്കുന്നവളായിരിക്കണം എന്ന് കരുതുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍, ഇത് അല്പം അതിരു കടന്നില്ലേ എന്നൊരു സംശയം. അടുത്ത ആവശ്യം അതിലും വിചിത്രമാണ്.
പങ്കാളി എണ്‍പത് ശതമാനം കാഷ്വല്‍ വസ്ത്രങ്ങളും, ബാക്കി ഇരുപത് ശതമാനം ഫോര്‍മല്‍ വസ്ത്രങ്ങളും ധരിക്കുന്ന ആളാകണമെന്നും, കിടക്കയിലും അതിനനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവളാകണമെന്നും അയാള്‍ നിര്‍ദേശിക്കുന്നു.
രാഷ്ട്രീയ മേഖലയിലെ സ്ഥാനവും, കിടക്കയിലെ വസ്ത്രങ്ങളെ കുറിച്ചും പരാമര്‍ശിച്ച ശേഷം, പിന്നെയും തന്റെ നിബന്ധനകളുമായി അയാള്‍ മുന്നോട്ട് പോകുന്നു. വിശ്വസ്തയും, സത്യസന്ധയും, സിനിമകളിലും, യാത്രകളിലും, കുടുംബകാര്യങ്ങളിലും താല്പര്യമുള്ളവളാകണമെന്നും അയാള്‍ എഴുതിയിരിക്കുന്നു. താന്‍ അന്വേഷിക്കുന്നത് 18 നും 26 ഇടയില്‍ പ്രായമുള്ളവരെയാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
റെഡ്ഡിറ്റില്‍ പങ്കിട്ട പരസ്യത്തില്‍ അയാളുടെ സ്വകാര്യ വിവരങ്ങളും അയാള്‍ ചേര്‍ത്തിട്ടുണ്ട്. ട്വിറ്ററില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ പരസ്യം ഇപ്പോള്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
Discussion about this post