ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ. തമിഴ്നാട്ടിലെ തീരദേശ ജില്ലകളിലടക്കം മഴ കനത്തു. ചെന്നൈയില്‍ സ്കൂളുകള്‍ക്കും കാഞ്ചിപുരം, തിരുവള്ളുര്‍ ജില്ലകളില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്.
കാഞ്ചീപുരം, തൂത്തുക്കുടി, തിരുവള്ളൂര്‍ എന്നീ ജില്ലകളില്‍ മൂന്ന് ദിവസമായി തുടരുന്ന മഴ ഇന്നലെ രാത്രിയോടെ കടുത്തു. ഈ ജില്ലകളിലെ സ്കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി നല്കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും കേന്ദ്രം ഞായറാഴ്ച്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ മാത്രമാണ് റെഡ് അലര്‍ട്ട് സാധ്യത നിലനില്‍ക്കുന്നതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
Discussion about this post