ന്യൂഡല്‍ഹി: തിരക്കേറിയ റോഡിലൂടെ അഭ്യാസപ്രകടനം നടത്തുന്നതിനിടെ ബൈക്ക്
ടാങ്കറില്‍ ഇടിച്ച് അപകടം. അഭ്യാസ പ്രകടനത്തിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ടാണ് ടാങ്കറിലിടിച്ചത്.
യാത്രയ്ക്കിടെ ബൈക്കിന്റെ മുന്‍ചക്രം ഉയര്‍ത്തി ഓടിക്കുകയായിരുന്നു റൈഡര്‍. ഹെല്‍മറ്റില്‍ ഗോപ്രോ ക്യാമറ ഘടിപ്പിച്ചിരുന്നതിനാല്‍ വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് നിഗമനം. പിന്നിലെ കാറിലുണ്ടായിരുന്നവരാണ് വീഡിയോ പകര്‍ത്തിയത്.
#BeSafe
ऐसा मत करनाHero की Heropanti nikal gayi
@ipskabra @arunbothra @ipsvijrk pic.twitter.com/fHZ2mo7Rgb
— Rupin Sharma IPS (@rupin1992) October 27, 2021
റോഡില്‍ ബൈക്ക് യാത്രക്കാരന്‍ സഞ്ചരിച്ച വശത്ത് കാര്യമായ തിരക്കില്ലായിരുന്നെങ്കിലും മറുവശത്ത് ധാരാളം വാഹനങ്ങള്‍ ഉണ്ടായിരുന്നു. ഇരുവശങ്ങള്‍ക്കുമിടയില്‍ ഡിവൈഡറും ഇല്ലായിരുന്നു.
അഭ്യാസപ്രകടനത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് പല വാഹനങ്ങളിലും ഇടിക്കാതെ രക്ഷപ്പെട്ടെങ്കിലും ഒടുവില്‍ ടാങ്കറിന്റെ ടയറില്‍ ഇടിക്കുന്നത് വീഡിയോയില്‍ കാണാം. ഐപിഎസ് ഓഫീസര്‍ രൂപിന്‍ ശര്‍മ്മയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Discussion about this post