കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. സിനിമാമേഖലയിലും സാമൂഹികരംഗത്തുനിന്നും നിരവധി പേര് പുതിയ ഡാമിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും, തമിഴ്നാടിന് വെള്ളവും കിട്ടുവാന്‍ പുതിയ ഡാം ഉടനെ പണിയും എന്ന് കരുതാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശ്നം പരിഹരിക്കാന്‍ മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ചില ജില്ലകള്‍ തമിഴ്നാടിന് വിട്ടു കൊടുക്കണമെന്നും, അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവര്‍ പുതിയ ഡാം പണിയുമെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.
നേരത്തെ നടന് പൃഥ്വിരാജും നിലപാട് വ്യക്തമാക്കിയിരുന്നു. ഡികമ്മീഷന്‍ മുല്ലപ്പെരിയാര്‍ എന്ന് കാമ്പയിന് സോഷ്യല്‍മീഡിയയില്‍ തുടക്കമിട്ടിരുന്നു.
‘പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
മുല്ലപെരിയാർ വിഷയത്തിൽ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് ഞാൻ കരുതുന്നില്ല .
സ്കൂൾ ബസ് അപകടത്തിൽ പെടുമ്പോൾ വണ്ടിയുടെ ഫിറ്റ്നസ് ഉറപ്പാക്കുക. എവിടെയെങ്കിലും വലിയ കെട്ടിടം കത്തിയ ഒരാഴ്ച ഫയർ ആൻഡ് സേഫ്റ്റി ഉറപ്പാക്കുക. സ്ത്രീധനത്തിന് പേരിൽ ഏതെങ്കിലും പെൺകുട്ടി ആത്മഹത്യ ചെയ്താൽ ഒരാഴ്ച സ്ത്രീധനത്തിനെതിരെ പ്രതിഷേധിക്കുക. പ്രളയം വന്നതിനു ശേഷം Gadgill report, Kasthuri Rangan report ചർച്ച ചെയ്യുക . അങ്ങനെ തുടങ്ങി കുറെ കലാപരിപാടികൾ ആണ് ഇവിടെ നടക്കുന്നത് .
എവിടെയെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുന്നതിന് മുൻപ് കുറെ യോഗം ചേരും , സംഭവിച്ചു കഴിയുമ്പോൾ ദുഃഖം ആദരാഞ്ജലികൾ, പിന്നെ ഒരു അന്വേഷണ കമ്മീഷൻ.( അതിന് കുറച്ചു കോടികൾ കത്തിക്കും . അത്രതന്നെ . )
ഇതിന്റെ പരിഹാരം ഒന്നേയുള്ളു ,മുല്ലപെരിയാർ ഡാം ഉൾപ്പെടുന്ന ചില ജില്ലകൾ തമിൾ നാടിന് വിട്ടു കൊടുക്കുക .അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവർ പുതിയ ഡാമും പണിയും ,തമിഴ് നാട്ടിലെ അഞ്ചു ജില്ലകൾ സമ്പുഷ്ടം ആകുകയും ചെയ്യും .
ലോകത്തിന്റെ ഏതുകോണിലുള്ളവരെയും “save”ചെയ്യുവാൻ കഷ്ടപ്പെട്ട് നടക്കുന്നവർ ഇനിയെങ്കിലും സ്വയം “save” ചെയ്യാൻ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും , തമിഴ്നാടിനു വെള്ളവും കിട്ടുവാൻ പുതിയ Dam ഉടനെ പണിയും എന്ന് കരുതാം .
മുല്ലപെരിയാർ UN report .
https://www.onmanorama.com/…/mullaperiyar-dam-break…
(വാൽകഷ്ണം .. ഇനി പുതിയ ഡാം പണിയുകയാണെങ്കിൽ ഒന്നുകിൽ ആ ജോലി തമിഴ്നാടിനെയോ , കേന്ദ്രത്തെ കൊണ്ടോ ചെയ്യിക്കുക . അല്ലെങ്കിൽ പാലാരിവട്ടം പാലം, കോഴിക്കോട് ksrtc ടെർമിനൽൻെറ അവസ്ഥ ആകില്ല എന്ന് ഉറപ്പു വരുത്തുക .
ഇപ്പോഴാണേൽ മഴക്കാലത്ത് പേടിച്ചാൽ മതി.. “ചിലർ”
പുതിയ ഡാം കെട്ടിയാൽ ആജീവനാന്തം ആ ജില്ലക്കാർ ഭയന്ന് ജീവിക്കേണ്ടി വരും .)
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല
Discussion about this post