തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ കെഎസ്ഇബിക്ക് ഉണ്ടായത് 17.54 കോടിയുടെ നഷ്ടം. കോട്ടയം ജില്ലയിൽ മാത്രം 2.8 കോടിയുടെ നാശ നഷ്ടമുണ്ടായി എന്നാണ് കണക്കുകൾ പറയുന്നത്. 6400 വൈദ്യുതി കമ്പികൾപൊട്ടി വീണു.
5,20,000 ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം തകരാറിലായിരുന്നു. ഇതിൽ 4.5 ലക്ഷം കണക്ഷനുകൾ പുനസ്ഥാപിച്ചതായും ബാക്കിയുള്ള നാൽപ്പത്തി അയ്യായിരം കണക്ഷനുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനസ്ഥാപിക്കുമെന്നും കെഎസ് ഇബി ചെയർമാൻ ഡോ. ബി അശോക് വാർത്താസമ്മേളനത്തിൽ പറഞ്ഞു
കൂടാതെ, സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയുകയും വൈദ്യുതി നിർമ്മാണം കൂടുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും നിലവിൽ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നും കെഎസ് ഇബി ചെയർമാൻ പറഞ്ഞു.
Discussion about this post