ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന വാക്‌സീന്‍ കയറ്റുമതി ഇന്ത്യ പുനരാരംഭിച്ചു. നേപ്പാള്‍, ബംഗ്ലദേശ്, മ്യാന്‍മര്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സീന്‍ കയറ്റുമതി ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ ഉപയോഗത്തിനും കയറ്റുമതിയ്ക്കുമായി വാക്‌സീന്‍ ഉത്പാദനം വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് വാക്‌സീന്‍ വിതരണം പുനരാരംഭിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുകയും സാഹചര്യം നിയന്ത്രണ വിധേയമാവുകയും ചെയ്തതോടെ ഒക്ടോബറില്‍ വാക്‌സീന്‍ കയറ്റുമതി പുനരാരംഭിക്കുമെന്ന് കഴിഞ്ഞ മാസം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
രാജ്യത്തിന്റെ ആവശ്യവും ഉത്പാദനവും അനുസരിച്ച് തുടര്‍ന്നുള്ള കയറ്റുമതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഇന്ത്യ ഉടന്‍ തന്നെ വാക്‌സീനുകളുടെ കയറ്റുമതി പുനരാരംഭിക്കുമെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചിരുന്നു.