പൊന്നാനി: ലോകത്ത് അറിയപ്പെടുന്ന ഒരു തുറമുഖ മായിരുന്ന പൊന്നാനി ഡച്ച് അധിനിവേശത്തിനു ശേഷം ബ്രിട്ടീഷുകാരുടെ കാലത്തും പൊന്നാനി തുറമുഖം സജീവമായി ഉപയോഗിച്ചിരുന്നു. വിദേശരാജ്യങ്ങളിലേക്ക് പലവ്യജനങ്ങള്‍ ഉള്‍പ്പെടെ കയറ്റുമതി ചെയ്തിരുന്നത് പൊന്നാനിയില്‍ നിന്നായിരുന്നു.
പൊന്നാനി തുറമുഖമായി ബന്ധപ്പെട്ടു പത്തേമാരികള്‍വന്നുപോയികൊണ്ടിരുന്ന, കപ്പല്‍ കരക്ക് അടുത്തിരുന്ന പൊന്നാനി, പത്തേമാരികളിലൂടെ രാജ്യാന്തര വാണിജ്യം നടത്തിയിരുന്ന പൊന്നാനി, കൊടുങ്ങല്ലൂര്‍ മുസിരിസ് കഴിഞ്ഞാല്‍ വിദൂര ദിക്കുകളില്‍ നിന്നുള്ള വ്യാപാരികളെ ഏറെ ആകര്‍ഷിച്ചിരുന്ന പൊന്നാനി. കടല്‍ മാര്‍ഗ്ഗമുള്ള വ്യാപാര രംഗത്ത് സമ്പന്നമായ അദ്ധ്യായമാണ് പൊന്നാനിയിലെ പത്തേമാരി കാലം. നൂറ് കണക്കിന് പത്തേമാരികള്‍ നങ്കൂരമിട്ടിരുന്ന കാലം പൊന്നാനി കടലോരത്തിനുണ്ടായിരുന്നു.
പൊന്നാനി തുറമുഖം സംബന്ധിച്ചു നിവേദനം അന്നത്തെ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രിക്ക് നല്‍കുകയും.അതിനു സമ്മര്‍ദ്ദ ചെലുത്തുകയും ചെയ്യാന്‍വേണ്ടി മാത്രമായിരുന്ന പൊന്നാനിയിലെ മലബാറിലെ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന സഖാവ് ഇകെ ഇമ്പിച്ചിബാവ നിവേദനം കൊടുത്തു ശരീരം വളരെ ക്ഷീണിതനായിരുന്നു.
ഡല്‍ഹിയില്‍ വെച്ചു 1995 ഏപ്രില്‍ 11ന് പൊന്നാനി തുറമുഖ അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ ഈ ലോകത്തോട് വിടപറഞ്ഞു. മരണംവരെ തന്റെ നാടിനും ജനതയെയും സ്‌നേഹിച്ച മഹല്‍ വ്യക്തിത്വത്തിന്റെ ഉടമയാണ്.
കരിപ്പൂര്‍ വിമാനത്താവളത്തിന് വേണ്ടി 1967 ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന സഖാവ് ഇമ്പിച്ചി ബാവ തന്നെ എയര്‍പോര്‍ട്ടിനു ഭൂമി അക്വയര്‍ ചെയ്തത് അദ്ദേഹമാണ്.
നമ്മുടെ നാടിന്റെ വികസന നായകന്‍ ആയി. ബഹു: സഖാവ് പാലോളി മുഹമ്മദ് കുട്ടി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പൊന്നാനിയില്‍ വികസനത്തിനായി ചമ്രവട്ടം പാലം,ഹാര്‍ബര്‍,ന്യുനപക്ഷത്തിന്റെ ഉന്നമനത്തിനായി …ഐ എ എസ്, ഐ പി എസ് കോച്ചിംഗ് സെന്റര്‍ മുതല്‍ ഒരുപാട് വികസനം നടത്തി.
പൊന്നാനി മണ്ഡലത്തില്‍ ഒരുപാട് പദ്ധതിക്ക് അദ്ദേഹം കാഴ്ചവെച്ചു തുറമുഖം വികസനത്തിന് ബന്ധപ്പെട്ട് ശ്രമിച്ചിട്ടുണ്ട്. പാലോളിക്ക് ശേഷം നമ്മുടെ പൊന്നാനിയെ വികസന നായകനായി മാറിയ സ്ഥലം മുന്‍ എം എല്‍ എ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഒരു സമയം പോലും പാഴാക്കാതെ പൊന്നാനി മണ്ഡലത്തിലെ വികസനം മാത്രം ലക്ഷ്യം വെച്ചു കൊണ്ട് ആരോഗ്യമേഖലയില്‍ സഖാവ് ഇമ്പിച്ചി ബാവ ആശുപത്രി മാതൃശിശു ഹോസ്പിറ്റല്‍ കേരളത്തില്‍ തന്നെ ഏറ്റവും മികച്ച സംവിധാനമുള്ള ഹോസ്പിറ്റല്‍ ആയി. കേന്ദ്രത്തിന്റെ പുരസ്‌കാരവും 50 ലക്ഷം രൂപയും മാതൃ-ശിശു ഹോസ്പിറ്റലിന് ഏറ്റവും വലിയ അംഗീകാരമാണ് സമ്മാനിച്ചത്.
ശുദ്ധ ജല പദ്ധതി നടപ്പിലാക്കുകയും, പൊന്നാനി ഡയാലിസിസ് റിസര്‍ച്ച് സെന്റര്‍ന് ഉന്നതനിലവാരത്തിലേക്ക് എത്തിക്കുകയും, ബ്ലഡ് ബാങ്ക്,സാധാരണക്കാര്‍ക്ക് പ്രൈവറ്റ് റൂം 5 കോടി രൂപയോളം പ്രവര്‍ത്തനത്തിലേക്ക് മാറ്റി വെച്ചു ,കുറ്റിപ്പുറം, ചമ്രവട്ടം, പൊന്നാനി പള്ളപ്പുറം ബൈപ്പാസ് റോഡും,ടൂറിസവും പൈതൃകവും,വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും ഉന്നതനിലവാരമാക്കിയ ഉയര്‍ത്തിയ ഗവണ്‍മെന്റ് സ്‌കൂളുകള്‍( പ്രൈവറ്റ് സ്‌കൂള്‍ അന്താളിച്ചനിലച്ചു നില്‍ക്കുന്ന അവസ്ഥ ) ഇപ്പോള്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ കുട്ടികള്‍ക്ക് സീറ്റ് പോലും കിട്ടാത്ത അവസ്ഥ വമ്പന്‍ തിരക്ക്. പൊന്നാനി മഖ്ദൂമിന് 50 ലക്ഷംരൂപ,മത്സ്യത്തൊഴിലാളികള്‍ക്ക് വീടുകള്‍, റോഡുകള്‍, പൊന്നാനി തുറമുഖമായി ബന്ധപ്പെട്ട് വിശ്രമമില്ലാതെ നാടിന് വേണ്ടി പ്രവര്‍ത്തിച്ച മഹല്‍ വ്യക്തിത്വത്തിന്റെ ഉടമ.
പൊന്നാനി തുറമുഖവും കടല്‍ പാലവും നാടിന്റെ വികസനത്തിന് വേണ്ടി പരിശ്രമിച്ച മഹാനായ ശ്രീരാമകൃഷ്ണന്‍ പൊന്നാനികാരുടെ മകനായി കാണുന്നു. എന്റെ സഹോദരനു തുല്ല്യപ്പെട്ട സഹോദരന്‍ ആയി കാണുന്നു.ഇപ്പോഴത്തെ എം എല്‍ എ സഖാവ് നന്ദകുമാര്‍ .തൊഴിലാളികളുടെ നേതാവ്. പ്രയാസവും വിഷമമുള്ള നാടിന്റെ വികസനം എങ്ങനെയൊക്കെ വേണമെന്ന് പൊന്നാനിക്ക് തന്നെക്കൊണ്ട് കഴിയുന്ന രൂപത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നുണ്ട്.
എല്ലാം വികസന മേഖലയില്‍ എത്തിപ്പെടുന്നുണ്ട് ബഹുമാനപ്പെട്ട കേരളവികസന നായകന്‍ പാവപ്പെട്ടവരെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന നായകന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിന്റെ നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റ്. പൊന്നാനിയുടെ തുറമുഖ വികസനത്തിനെ അടിയന്തിരമായി ഇടപെട്ടു ലോകത്ത് അറിയപ്പെടുന്ന തുറമുഖമാണ് പൊന്നാനി തുറമുഖം. ചരക്ക് കപ്പല്‍, ജനങ്ങളുടെ യാത്രയും.
ടൂറിസത്തിന് ഏറ്റവും പ്രകൃതിതത്വമായ പ്രദേശമാണ് പൊന്നാനി. സഖാവ് ഇകെഇമ്പിച്ചി ബാവയുടെ അന്ത്യാഭിലാഷവും, പൊന്നാനി ജനതയുടെ ആഗ്രഹവും മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ കെ. എം മുഹമ്മദ് ഖാസിം കോയ പൊന്നാനി. മുഖ്യമന്ത്രി പിണറായി വിജയന് ഇമെയില്‍ സന്ദേശം അയച്ചിട്ടുണ്ടെന്നും ഖാസിം കോയ പറയുന്നു.