കണ്ണൂര്‍: പത്താംക്ലാസുകാരി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ഹാജര്‍ രേഖ തിരുത്തിയ കേസിലാണ് കെ ജാബിറിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പറശ്ശിനിക്കടവ് പീഡനക്കേസിലെ സുപ്രധാന തെളിവാണ് ഹാജര്‍ രേഖ. ഇത് നശിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കൂട്ടബലാത്സംഗത്തിനിരയായ സമയത്ത് പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജര്‍ രേഖയുടെ പകര്‍പ്പ് ആവശ്യപ്പെട്ടു. ഇതിലെ നാലുപേജുകള്‍ കീറി എടുത്തതായി പ്രധാന അധ്യാപിക പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജാബിറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post