കോയമ്പത്തൂർ: വിനായക ചതുർത്ഥി അവധി ആഘോഷിക്കാൻ തമിഴ്നാട്ടിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു.
കാവേരി നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കളാണ് മരണപ്പെട്ടത്.മലപ്പുറം പൊന്നാനി പ്രകാശിന്റെ മകൻ യദു (22), പത്തനംതിട്ട തിരുവല്ല ബാബുവിന്റെ മകൻ കിരൺ ബാബു (23) എന്നിവരാണ് മരിച്ചത്. Maരിച്ച കിരൺ ബാബു ബാംഗ്ലൂരിൽ ഐടി കമ്പനി ജീവനക്കാരനാണ്.
വിനായകചതുർത്ഥി ആഘോഷത്തോടനുബന്ധിച്ച് സുഹൃത്തായ ഈറോഡ് ചെന്നിമല മുകാശിപിടാരിയൂർ സ്വദേശി നരേന്ദ്രന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു ഏഴംഗ സംഘം. കോട്ടയം നന്ദൻ കാവ് സ്വദേശി വിഷ്ണു പ്രസാദ്, മറ്റൊരു മലയാളിയായ ഗൗതം, ചെന്നൈ ആലംപാക്കം സ്വദേശി അശോക്, തിരുപ്പൂർ സ്വദേശി വിജയകുമാർ, തൂത്തുക്കുടി സ്വദേശി രാംകുമാർ എന്നിവരോടൊപ്പമാണ് യദുവും കിരൺ ബാബുവും എത്തിയത്.
ഈറോഡ് ജില്ലയിലെ കൊടുമുടിക്ക് അടുത്തുള്ള കാരണം പാളയം അണക്കെട്ടിൽ കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിലവിളി കേട്ട് മീൻപിടിത്തക്കാരാണ് ഇരുവരെയും കരയിലേക്ക് കൊണ്ടുവന്നത്. കരയിലേക്ക് എത്തിക്കുമ്പോൾ തന്നെ ഇരുവർക്കും ജീവനില്ലായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.
മരിച്ച കിരൺ ബാബു ബാംഗ്ലൂരിൽ ഐടി കമ്പനി ജീവനക്കാരനാണ്. വിനായകചതുർത്ഥി ആഘോഷത്തോടനുബന്ധിച്ച് ഈറോഡ് ചെന്നിമല മുകാശിപിടാരിയൂർ സ്വദേശി നരേന്ദ്രന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു സുഹൃത്തുക്കളായ ഏഴംഗ സംഘം. കോട്ടയം നന്ദൻ കാവ് സ്വദേശി വിഷ്ണു പ്രസാദ്, മറ്റൊരു മലയാളിയായ ഗൗതം, ചെന്നൈ ആലംപാക്കം സ്വദേശി അശോക്, തിരുപ്പൂർ സ്വദേശി വിജയകുമാർ, തൂത്തുക്കുടി സ്വദേശി രാംകുമാർ എന്നിവരോടൊപ്പമാണ് യദുവും കിരൺ ബാബുവും എത്തിയത്.
Discussion about this post