വാലില്‍ പിടിച്ചതും, പത്തിവിടര്‍ത്തി ആക്രമിക്കാനൊരുങ്ങി കൂറ്റന്‍ രാജവെമ്പാല; സെക്കന്റുകള്‍ക്കുള്ളില്‍ രക്ഷപ്പെട്ട് പാമ്പുപിടുത്തക്കാരന്‍, വീഡിയോ

കര്‍ണാടക: പാമ്പ് പിടിത്തം അതീവ വേണ്ടതാണ്, എത്ര വൈദഗ്ദ്യമുള്ളവര്‍ക്കും ചെറിയ അശ്രദ്ധ കൊണ്ട് ജീവന്‍ നഷ്ടമായിട്ടുണ്ട്. അത്തരത്തില്‍ സെക്കന്റുകളുടെ ഭാഗ്യം കൊണ്ട് രാജവെമ്പാലയില്‍ നിന്നും രക്ഷപ്പെടുന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.

ദക്ഷിണ കന്നഡ ജില്ലയിലെ ഒരു വീട്ടിലെ ശുചിമുറിയില്‍ പതുങ്ങിയിരുന്ന രാജവെമ്പാലയെ പിടികൂടുകയാണ് പാമ്പുപിടുത്ത വിദഗ്ധനായ അശോക്. ശുചിമുറിയുടെ വെളിയിലേക്ക് നീണ്ടുകിടന്ന പാമ്പിന്റെ വാലില്‍ പിടിച്ച് പുറത്തേക്ക് വലിച്ചതും പത്തിവിരിച്ച് കൂറ്റന്‍ രാജവെമ്പാല പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.

14 അടിയോളം നീളമുള്ള കൂറ്റന്‍ പാമ്പാണ് പത്തിവിരിച്ച് ആക്രമിക്കാന്‍ പുറത്തേക്കെത്തിയത്. പാമ്പിന്റെ വാലിലെ പിടിവിട്ട് അതിവിദഗ്ധമായി പിന്നോട്ട് മാറിയ അശോക് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് ഞെട്ടിക്കുന്ന വീഡിയോ പങ്കുവച്ചത്. പാമ്പു പിടുത്തത്തിലുള്ള വൈദഗ്ധ്യവും പരിചയവുമാണ് അശോകിനെ രക്ഷിച്ചത്.

Exit mobile version