ഡ്രഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേട്: ജേക്കബ് തോമസിനെ സര്‍ക്കാര്‍ മൂന്നാമതും സസ്പെന്‍ഡ് ചെയ്തു

ഴിഞ്ഞ മാസമായിരുന്നു ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്ഴിഞ്ഞ മാസമായിരുന്നു ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്

ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. തുറമുഖ ഡയറക്ടറായിരുന്ന സമയത്ത് ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

കഴിഞ്ഞ സസ്പെന്‍ഷന്‍ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണു പുതിയ സസ്പെന്‍ഷന്‍ ഉത്തരവ് ഇന്നലെ തന്നെ പുറപ്പെടുവിച്ചത്. കഴിഞ്ഞ മാസമായിരുന്നു ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്.

2009 മുതല്‍ 2014 വരെ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് കട്ടര്‍ സെക്ഷന്‍ ഡ്രഡ്ജര്‍ എന്ന ഉപകരണം വാങ്ങിയതില്‍ 14.96 കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്റെ കണ്ടെത്തല്‍.

ഈ റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിനെതിരെ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എസ്എം വിജയാനന്ദ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരോട് സര്‍ക്കാര്‍ നിയമോപദേശം തേടുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ നിയമോപദേശത്തെത്തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Exit mobile version