ന്യൂഡല്‍ഹി : അഫ്ഗാന് സൈന്യത്തിന്റെ സഹായത്തിനായി ഇന്ത്യന്‍ സൈന്യം രാജ്യത്തെത്തുന്നത് അത്ര നല്ലതല്ലെന്ന മുന്നറിയിപ്പുമായി താലിബാന്. വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎയ്ക്ക് നല്കിയ അഭിമുഖത്തില്‍ താലിബാന് വക്താവ് മുഹമ്മദ് സൊഹൈല്‍ ഷഹീനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
There is no danger from our side to embassies & diplomats. We won't target any embassy or diplomat. We've said that in our statements many times. It is our commitment: Taliban Spokesperson Muhammed Suhail Shaheen to ANI pic.twitter.com/lakhJVTan5
— ANI (@ANI) August 14, 2021
അഫ്ഗാനിസ്ഥാനിലുള്ള എംബസികളെ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നില്ലെന്നും തങ്ങളുടെ ഭാഗത്ത് നിന്ന് എംബസികള്‍ക്ക് നേരെ അപകടകരമായി കാര്യങ്ങള്‍ ഉണ്ടാകില്ലെന്നും ഷഹീന് അറിയിച്ചു.”ഇന്ത്യന്‍ പ്രതിനിധിയും താലിബാന് പ്രതിനിധികളും തമ്മില്‍ കൂടിക്കാഴ്ച നടക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒന്നും നടക്കാന്‍ സാധ്യതയില്ല എന്നാണെനിക്ക് തോന്നുന്നത്.” ഷഹീന് പറഞ്ഞു. കഴിഞ്ഞ ജിവസം ദോഹയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ പ്രതിനിധി പങ്കെടുത്തിരുന്നുവെന്നറിയിച്ച താലിബാന് അഫ്ഗാന് ജനതയ്ക്ക് നല്കിയ സഹായത്തിന് ഇന്ത്യയെ പ്രശംസിക്കുകയും ചെയ്തു.
We appreciate everything that has been done for people of Afghanistan like dams, national & infrastructure projects & anything that's for Afghanistan's development, reconstruction & economic prosperity for people: Taliban Spox to ANI on fate of projects by India in Afghanistan pic.twitter.com/8T0KYgtyvC
— ANI (@ANI) August 14, 2021
“യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ സഹായത്തെ പ്രശംസിക്കുന്നു. അഫ്ഗാന് ജനതയ്ക്ക് വേണ്ടി ഡാം നിര്‍മാണം, രാജ്യത്തെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ തുടങ്ങിയവയില്‍ ഇന്ത്യയുടെ സഹായം പ്രശംസനീയമാണ്. അഫ്ഗാനിസ്ഥാന്റെ വികസനത്തിനും പുനര്‍നിര്‍മാണത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടിയുള്ള ഏത് കാര്യത്തെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു.” ഷഹീന് പറഞ്ഞു.
അതേസമയം അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്ത താലിബാന് ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യം പൂര്‍ണമായും തങ്ങളുടെ അധീനതയിലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ നിലവിലെ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി ഉടന്‍ തന്നെ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് വിവരം.
Discussion about this post