കണ്ണൂർ :ഇബുൾജെറ്റ് വിവാദത്തിൽ സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ നിയമവിരുദ്ധ കമന്റുകൾ പരിശോധിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ ആർ ഇളങ്കോ. പരസ്യമായി അസഭ്യം പറയുന്നത് കുട്ടികളായാലും കർശന നടപടിയെടുക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ പറഞ്ഞു.
ഇബുൾ ജെറ്റ് സഹേദരന്മാർക്കെതിരെ കർശന വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് കണ്ണൂർ കമ്മീഷ്ണർ പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിനും കലാപാഹ്വാനത്തിനും എബിൻ ലിബിൻ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസ് മർദിച്ചെന്ന വ്ലോഗർമാരുടെ പരാതിയിൽ കഴമ്പില്ലെന്നും ഇവരുടെ പഴയ വിഡിയോ പരിശോധിച്ച് കുറ്റകൃത്യം നടന്ന സ്ഥലം കണ്ടെത്തുമെന്നും ആർ ഇളങ്കോ അറിയിച്ചു. പ്രതികൾക്കെതിരെ മറ്റെന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നും പൊലീസ് നിർദേശിച്ചു. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും ആർ ഇളങ്കോ വ്യക്തമാക്കി.
ഇ ബുൾ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെൻസ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാൻസ്പോർട് കമ്മീഷ്ണർ എഡിജിപി എംആർ അജിത് കുമാറാണ് നടപടിക്ക് നിർദേശം നൽകിയത്.
Discussion about this post