കൊച്ചി: കെഎസ്ആര്‍ടിസിയില്‍ പിഎസ്സി വഴി മതിയായ ജീവനക്കാര്‍ വന്നില്ലെങ്കില്‍ എംപാനലുകാരെ നിയോഗിക്കാം എന്ന ഹൈക്കോടതി. ജോലി നഷ്ടപ്പെട്ട എംപാനലുകാര്‍ നല്കിയ ഹര്‍ജിയിലാണു നിരീക്ഷണം. കൂടുതല്‍ വാദത്തിനായി ഹര്‍ജി നാളത്തേക്കു മാറ്റി.
തിരുവനന്തപുരം കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്നും പിഎസ്സി വഴി ആളുകളെ നിയമിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി, എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. എംപാനല്‍ ജീവനക്കാരുടെ ഭാഗം കേള്‍ക്കാതെയായിരുന്നു കോടതിയുടെ നടപടി.
ജോലി നഷ്ടപ്പെട്ട ജീവനക്കാര്‍ തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസി മാനേജ്മെന്റും സര്‍ക്കാരും ഹൈക്കോടതിയില്‍ തോറ്റുകൊടുക്കുകയായിരുന്നുവെന്ന് ആരോപിച്ചാണ് മാര്‍ച്ച്.
Discussion about this post