ടോക്യോ : മാനസിക സമ്മര്‍ദത്തെത്തുടര്‍ന്ന് രണ്ട് ജിംനാസ്റ്റിക് ഫൈനലുകളില്‍ നിന്നു കൂടി പിന്മാറി അമേരിക്കന്‍ താരം സിമോണ്‍ ബൈല്‍സ്. വാള്‍ട്ടിലും അണ്‍ഈവന്‍ ബാര്സിലും മത്സരിക്കില്ലെന്ന് താരം അറിയിച്ചതായി യുഎസ്എ ജിംനാസ്റ്റിക്സ് വ്യക്തമാക്കി.
ഇനി നടക്കാനിരിക്കുന്ന ഫ്ളോര്‍ എക്സര്‍സൈസ് ഫൈനലിലും താരം മത്സരിക്കുമോ എന്ന കാര്യം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച നടന്ന വനിതകളുടെ ഓള്‍എറൗണ്ട് ഫൈനലില്‍ നിന്നും താരം പിന്മാറിയിരുന്നു. റിയോ ഒളിംപിക്സില്‍ നാല് സ്വര്‍ണമെഡലുകള്‍ നേടിയ താരമാണ് ബൈല്‍സ്. നേരത്തേ കഴിഞ്ഞ ചൊവ്വാഴ്ച ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീം ഫൈനലിനിടെയാണ് താരം ആദ്യം പിന്മാറുന്നത്.തികച്ചും അപ്രതീക്ഷിതമായായിരുന്നു ടീം ഫൈനലിനിടെയുള്ള ബൈല്‍സിന്റെ പിന്മാറ്റം.
മറ്റൊരു മത്സരത്തിലും നേരിട്ടിട്ടില്ലാത്തത്ര മാനസികസമ്മര്‍ദ്ദമാണ് നേരിടുന്നതെന്നും വെറുമൊരു മത്സരമായി കണക്കാക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ലെന്നുമായിരുന്നു ബൈല്‍സ് അറിയിച്ചത്. മത്സരം ബാക്കി ടീം അംഗങ്ങള്‍ക്ക് വിട്ട് കൊടുക്കുന്നുവെന്നും സ്വന്തം കാര്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ സമയമായെന്നും താരം പറഞ്ഞിരുന്നു.ഇതേത്തുടര്‍ന്ന് ബൈല്‍സ് ഇല്ലാതെയാണ് ടീം മത്സരത്തില്‍ പങ്കെടുത്തത്. ഈ മത്സരത്തില്‍ അമേരിക്ക വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.
Discussion about this post