ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ് എന്ന സിനിമയിലെ വൈറലായ രണ്ട് വരിപ്പാട്ടാണ് ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു’ . നായകനായ സണ്ണി വെയിനെക്കൊണ്ട് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു പാടിക്കുന്ന കുട്ടിക്കുറുമ്പിയുടെ വീഡിയോ സോഷ്യല്‍മീഡിയയിലും തരംഗം സൃഷ്ടിച്ചിരുന്നു.
ഇപ്പോള്‍ ആ പാട്ടിന്റെ ഉപജ്ഞാതാവിനെ കാണിച്ചുതരികയാണ് ചിത്രത്തിന്റെ സംവിധായകന്‍ ജൂഡ് ആന്റണി. സാറാസിന്റെ കലാസംവിധായകനായ മോഹന്‍ ദാസിന്റെ കുടുംബ ചിത്രം പങ്കുവച്ചാണ് ജൂഡ് ആ കുഞ്ഞു രഹസ്യം പരസ്യമാക്കിയത്.
കുറിപ്പ് ഇങ്ങനെ;
ഇത് മണിചേട്ടന്‍( പേര് മോഹന്‍ ദാസ്). ശരിക്കും എന്‍റെ ചേട്ടനെ പോലെ തന്നെ. അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷന്‍ അടക്കം സെറ്റ് ആയിരുന്നു. അതിന് പുറകിലെ തല. ലൂസിഫര്‍ , മാമാങ്കം മുതലായ വമ്പന്‍ സിനിമകള്‍ ചെയ്ത മണിചേട്ടന്‍ തന്നെയാണ് സാറസ് ചെയ്തതും. നിമിഷും മണിചേട്ടനും കൂടെ കട്ടക്ക് നിന്നതിന്‍റെയാണ് സാറാസില്‍ നമ്മള്‍ കണ്ട ഓരോ ലോകേഷനും സുന്ദരമായി തോന്നിയത്. The Great Art director of Sara’S.
സിംഗിള്‍ ഫോട്ടോ കിട്ടാത്തത് കൊണ്ടല്ല ഫാമിലി ഫോട്ടോ ഇട്ടത്. മണിചേട്ടന്റെ കയ്യില്‍ ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞ്ജാതാവ്. ലോകേഷന്‍ ഹണ്ടിനിടെ മണിചേട്ടനെ ഫോണില്‍ വിളിച്ച് മകന്‍ കുഞ്ഞിപ്പുഴു പാടിച്ച കാര്യം പറഞ്ഞു കേട്ടു ചിരിച്ചു മറിഞ്ഞ ഞാന്‍ അതും തിരക്കഥയില്‍ കയറ്റുകയായിരുന്നു.
avanteyoru kunjippuzhu. 🙂
Discussion about this post