ഒടിയന്‍ ഒരു പാവം സിനിമ! പച്ചയായ മനുഷ്യന്റെ ജീവിതത്തിലെ പ്രധാനഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണിത്; ആരാധകര്‍ കാത്തിരുന്ന ‘ഏട്ടന്റെ’ പ്രതികരണം ഇങ്ങനെ…

ഒടിയന്റെ സാമ്പത്തിക വിജയം മലയാള സിനിമയുടെ വളര്‍ച്ചയാണ് കാണിക്കുന്നത്

ഒടിയന്‍ ചിത്രത്തിന്റെ റിലീസിന് ശേഷം അതിനെ ചുറ്റിപ്പറ്റി ധാരാളം വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ആരാധകര്‍ കാത്തിരുന്നത് വിവാദങ്ങളോട് മോഹന്‍ലാലിന്റെ പ്രതികരണമായിരുന്നു. അദ്ദേഹത്തിന് ഇതില്‍ പ്രതികരിക്കാന്‍ തോന്നുന്ന സമയത്ത് രംഗത്ത് എത്തും എന്ന് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ ചിത്രത്തെപ്പറ്റി മോഹന്‍ലാല്‍ പ്രതികരിച്ചിരിക്കുന്നു. ഒരു ടെലിവിഷന്‍ ചാനലിലാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.

ഒടിയന്‍ എന്ന സിനിമയില്‍ തൃപ്തനാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒടിയന്‍ ഒരു പാവം സിനിമയാണ്, പച്ചയായ മനുഷ്യന്റെ ജീവിതത്തിലെ പ്രധാനഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയാണിത്. എന്നെ സംബന്ധിച്ച് ഒടിയന്‍ മാണിക്യന്‍ പ്രധാനപ്പെട്ട കഥാപാത്രം തന്നെയാണ് മോഹന്‍ലാല്‍ പറയുന്നു. തനിക്ക് നടന്‍ എന്ന നിലയില്‍ പൂര്‍ണ്ണ തൃപ്തി നല്‍കിയ പടമാണ് ഒടിയന്‍ എന്ന് മോഹന്‍ലാല്‍ ചോദ്യത്തോട് പ്രതികരിച്ചു.

ചിത്രം പ്രതീക്ഷിച്ച അത്രയും മാസ് ആയോ എന്ന അടുത്ത ചോദ്യത്തിന് ഇതിന് മുന്‍പും പല ചിത്രങ്ങളും ചെയ്തിട്ടുണ്ട്. മാസ് എന്ന തരംതിരിവ് വേണ്ടെന്നാണ് തന്റെ അഭിപ്രായം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നും ലാല്‍ പറഞ്ഞു.

ഒടിയന്റെ സാമ്പത്തിക വിജയം മലയാള സിനിമയുടെ വളര്‍ച്ചയാണ് കാണിക്കുന്നത്. ശ്രീകുമാറിന്റെ മാര്‍ക്കറ്റിംഗ് മികച്ചതായിരുന്നു, അത് തന്നെയായിരുന്നു വേണ്ടതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു

Exit mobile version