മുംബൈ: അയല്ക്കാരന്റെ വളര്‍ത്തുനായയെ തന്റെ സഹോദരന് ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച 45 കാരന് മരിച്ചു. മുംബൈയിലെ വിലേ പാര്‍ലിക്ക് അടുത്താണ് സംഭവം. അയല്ക്കാരന്റെ നായയെ അടിക്കുന്നതിന് തടസം നിന്ന സഹോദരന് ശിവ കൊലേക്കറിനെ, ഹനുമാന്ത്ത കൊലേക്കര്‍ പിടിച്ച് തള്ളുകയായിരുന്നു.
താഴേക്ക് വീണ ശിവയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു.ഹനുമാന്ത്ത തന്നെയാണ് സഹോദരനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post