എറണാകുളം: പോലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം.
ലഹരിമരുന്ന് കേസില്‍ പിടികൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. നാല് കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടിയിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസും കടവന്ത്ര പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.
ഒരാളെ ചോദ്യം ചെയ്തുകൊണ്ടിരുന്നപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ആളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പോലീസ് നല്കുന്ന വിവരം.ഫയര്‍ഫോഴ്സ് എത്തി യുവാവിന്റെ മൃതദേഹം താഴെയിറക്കി.
Discussion about this post