നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടി രണ്ടാംവട്ടം അധികാരത്തിലേറുന്ന മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. പിണറായി വിജയനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

‘നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍’ മമ്മൂട്ടി കുറിച്ചു. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും അഭിനന്ദനം അറിയിച്ച് രംഗത്തെത്തി.

നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍. ഭരണതുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയന്‍ അവര്‍കള്‍ക്കും എന്റെ എല്ലാവിധ ആശംസകളെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ആസിഫ് അലി, റിമ കല്ലിങ്കല്‍,ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി തുടങ്ങിയ താരങ്ങളും പുതിയ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.
Discussion about this post