മലപ്പുറം: തെരഞ്ഞെടുപ്പ് ഫലം എല്‍എഡിഫിന് അനുകൂലമായത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ യുഡിഎഫ് പരാജയപ്പെടുമ്പോഴും തകരാത്ത ലീഗ് കോട്ടകള്‍ തകര്‍ത്താണ് എല്‍ഡിഎഫ് ഇത്തവണ ഉജ്ജ്വല വിജയം നേടിയത്.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന് 15 സീറ്റുകളിലെ വിജയിക്കാനായുള്ളു. ജയിച്ചെങ്കിലും പല മണ്ഡലങ്ങളിലും മൂസ്ലീംലീഗിന്റെ വോട്ട് കുറഞ്ഞത് ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ഇടതുമുന്നണിയുടെ സ്വാധീനത്തെയാണ് വ്യക്തമാക്കുന്നതാണ്.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ രോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ലീഗ് പ്രവര്‍ത്തകര്‍. ജനവിധി അംഗീകരിക്കുന്നു എന്ന പോസ്റ്റിനു താഴെയാണ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ പറ്റിയ പിഴവ് ചൂണ്ടിക്കാട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
കളമശേരിയില്‍ വികെ ഇബ്രാഹിം കുഞ്ഞിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി മകന്‍ ഗഫൂറിന് സീറ്റ് നല്‍കിയത്, കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്, നേതാക്കളുടെ പ്രവര്‍ത്തന രീതി എന്നിവ ചൂണ്ടിക്കാട്ടിയാണ് കമന്റുകള്‍.
‘ഏറെ ബഹുമാനത്തൊടെ പറയുന്നു. തെറി വിളിയും കൊലവിളിയും അത് ചോദ്യം ചെയ്യുമ്പോള്‍ ഭീഷണിയും എല്ലാമാണ് അണികളുടെ സ്വഭാവം. അത് തിരുത്താത്ത കാലത്തൊളം അടിത്തട്ടില്‍ ലീഗ് ജനങ്ങളില്‍ നിന്ന് അകന്ന് തന്നെയിരിക്കും,’ ഒരു കമന്റ് ഇങ്ങനെയാണ്.
‘കുഞ്ഞാപ്പ എന്തായാലും രാജി വെച്ച് വന്നത് ശരി ആയില്ല. സത്യത്തില്‍ താല്പര്യം ഉണ്ടായിട്ടല്ല വോട്ട് ചെയ്തത് പക്ഷെ പ്രെസ്ഥാനത്തോടുള്ള സ്നേഹം കൊണ്ട് മാത്രം ആണ്. എ പോക്ക് പോയാല്‍ അണികള്‍ മാറി ചിന്തിച്ചു തുടങ്ങും. കോണി കണ്ടാല്‍ കുത്തുന്ന ഒരു കാലം ഉണ്ടായിരുന്നു ഇപ്പോഴത്തെ പുതു തലമുറ ഒരുപാട് മാറിയിട്ടുണ്ട്,’ മറ്റൊരു കമന്റില്‍ ചൂണ്ടിക്കാട്ടുന്നു.
‘വി കെ ഇബ്രാഹിം കുഞ്ഞിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കളമശ്ശേരി മകന്‍ ഗഫൂറിന് കൊടുത്തത് ഒരു തെറ്റ്… കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ നിന്ന് രാജി വെച്ച് നിയമസഭയിലേക്ക് മത്സരിച്ചത് അടുത്ത തെറ്റ്… പാര്‍ട്ടി കുഞ്ഞാലിക്കുട്ടിയല്ല മുസ്ലിം ലീഗ് ആണ്….,’