നിലമ്പൂര്‍: പ്രീ പോളിലും എക്സിറ്റ് പോളിലും മൃഗീയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയതിന് മനോരമ ന്യൂസിനെ ട്രോളി പിവി അന്‍വര്‍ എംഎല്‍എ.
തന്നെ മൃഗീയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയതിന് മനോരമ ഓഫീസില്‍ പടക്കവുമായി എത്തുന്ന ട്രോളാണ് അന്‍വര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്.
‘ആദ്യമായി പ്രീ പോളിലും.. വീണ്ടാമത്.. എക്സിറ്റ് പോളിലും..
രണ്ട് തവണ..മനോരമ മൃഗീയമായി തോല്‍പ്പിച്ച നിലമ്പൂരിലെ പിവി അന്‍വര്‍ മനോരമ സ്റ്റുഡിയോയില്‍ എത്തിയിട്ടുണ്ടെന്ന് ഒന്ന് പറഞ്ഞേക്കണേ,’ അന്‍വര്‍ ഫേസ്ബുക്കില്‍ എഴുതി.
ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച വിവി പ്രകാശിനെ 2794 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്‍വര്‍ പരാജയപ്പെടുത്തിയത്.
അതേസമയം, കേരളത്തില്‍ 99 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. യു.ഡി.എഫ് 40 സീറ്റുകളിലാണ് ലീഡ് ചെയ്തിരിക്കുന്നത്. എന്‍.ഡി.എയ്ക്ക് ഒരിടത്തും ലീഡില്ല.
Discussion about this post