തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന് അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍.
44 വര്‍ഷത്തിന് ശേഷം ലഭിച്ച തുടര്‍ഭരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
’44 വര്‍ഷത്തിനിടയില്‍ ആദ്യമായി തുടര്‍ഭരണത്തിന് തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിലും അദ്ദേഹത്തിന്റെ സര്‍ക്കാരിലും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെ മാനിക്കേണ്ടതാണ് നമ്മുടെ കടമ. കോവിഡിനും വര്‍ഗീതയ്ക്കുമെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹത്തെ നമ്മള് പിന്തുണയ്ക്കണം,’ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 41 സീറ്റില്‍ യുഡിഎഫ് മുന്നേറുമ്പോള്‍ ഒറ്റ സീറ്റില്‍ പോലും എന്‍ഡിഎ ഇല്ല.