ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആംആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീം.
അണുക്കളെ തുരത്തുന്നതില്‍ ഡെറ്റോളിനേക്കാള്‍ മികച്ചതാണ് കേരളത്തിന്റെ പ്രകടനം എന്ന് ടീം അഭിനന്ദിച്ചു. കപില്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ പ്രതികരണം. കേരളത്തില്‍ എല്‍ഡിഎഫ് 100, യുഡിഎഫ് 40, ബിജെപി പൂജ്യം, മറ്റുള്ളവര്‍ പൂജ്യം എന്ന കണക്കും ഇവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ വലിയ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. ആദ്യഘട്ടത്തില്‍ നേമത്തും, പാലക്കാടും തൃശൂരിലും ബിജെപി മുന്നിട്ട് നിന്നെങ്കിലും അവസാനഘട്ടത്തിലെത്തിയപ്പോള്‍ പൂജ്യത്തിലേക്ക് ഒതുങ്ങുകയായിരുന്നു.
വലിയ വിജയപ്രതീക്ഷയുണ്ടായിരുന്നതെല്ലാം ഒറ്റയടിക്ക് തകര്‍ന്ന് അവസ്ഥയായി. അതേസമയം, തോല്‍വിയില്‍ കേരളത്തിലെ ഒറ്റ ബിജെപി നേതാക്കളും പ്രതികരിച്ചിട്ടില്ല. പാലക്കാട് മണ്ഡലത്തില്‍ നിന്ന് 10000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നായിരുന്നു മെട്രോമാന്‍ ശ്രീധരന്‍ അവകാശപ്പെട്ടിരുന്നത്.
ബൂത്തുകളില്‍ നടത്തിയ കണക്കെടുപ്പില്‍ നിന്നും ബിജെപി കണക്കാക്കുന്ന ഭൂരിപക്ഷമാണെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. തന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് ജനങ്ങളില്‍ വലിയ സ്വീകാര്യത ഉണ്ടാക്കിയെന്നും ശ്രീധരന്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 3840 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ ഷാഫി പറമ്പില്‍ പരാജയപ്പെടുത്തി.
ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി വിജയിച്ചു. 5571 ആണ് ശിവന്‍കുട്ടിയുടെ ഭൂരിപക്ഷം. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തേക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീരന്‍ മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു.