തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാനത്തെ ഒരേ ഒരു അക്കൗണ്ടും പൂട്ടിച്ച് എല്‍ഡിഎഫ് വിജയഗാഥ. ശക്തമായ ത്രികോണ പോരാട്ടം നടന്ന നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി വിജയിച്ചു. 5750 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം.
കഴിഞ്ഞ തവണ ബിജെപി വിജയിച്ച മണ്ഡലമാണ് നേമം. ശക്തമായ ത്രികോണ മത്സരമാണ് നേമത്ത് നടന്നത്. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് മൂന്നാംസ്ഥാനത്താണ്.
ബിജെപിയ്ക്ക് പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളായിരുന്നു പാലക്കാടും നേമവും. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ തോല്‍പ്പിച്ചിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും കോന്നിയില്‍ മൂന്നാം സ്ഥാനത്തേക്ക് സുരേന്ദ്രന് തള്ളപ്പെട്ടു.