കണ്ണൂർ: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 90ലേറെ സീറ്റുകൾ നേടി വൻ വിജയം നേടിയത് അഭിമാനകരമാണെന്ന് കെകെ ശൈലജ ടീച്ചർ. കരുത്തോടെയാണ് പിണറായി വിജയൻ കേരളത്തെ നയിച്ചതെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ എല്ലായ്പ്പോഴും വഞ്ചിക്കാൻ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ വിജയമെന്നും ശൈലജ പറഞ്ഞു.
കെകെ ശൈലജയുടെ പ്രതികരണം:
മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു നൂറിനടുത്ത് സീറ്റ് ലഭിക്കുമെന്ന്. അഭിമാനമാണ്. എൽഡിനൊപ്പമുണ്ടെന്നതിന്റെ സൂചനയാണിത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ എല്ലായ്പ്പോഴും വഞ്ചിക്കാൻ കഴിയില്ലെന്നാണ് ഇതിലൂടെ മനസിലാവുന്നത്. എൽഡിഎഫിന്റെ പ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്. അത് ഏത് പ്രസിസന്ധി ഘട്ടങ്ങളിലും കൂടെ നിന്നു. കരുത്തോടൊണ് പിണറായി നയിച്ചത്.
കേരളത്തിന്റെ മണ്ണിൽ സംഘ്പരിവാറിന് ഇടമില്ലെന്നായിരുന്നുവിഎസിന്റെ പ്രതികരണം. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞുവെന്നും വിഎസ് പ്രതികരിച്ചു.
Discussion about this post