തൃത്താല: തൃത്താലയില്‍ വിടി ബല്‍റാം തോറ്റതോടെ വിടി ബല്‍റാമിനെ തേച്ചോട്ടിച്ച് പിവി അന്‍വര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിവി അന്‍വറിന്റെ പരിഹാസം. എന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം..പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകള്‍ എന്ന് പിവി അന്‍വര്‍ കുറിച്ചു. എംബി രാജേഷിന് ആശംസ അറിയിച്ചും വിടി ബല്‍റാമിനെ ട്രോളിയും ആയിരുന്നു പിവി അന്‍വറിന്റെ പോസ്റ്റ്.

അതേസമയം എംബി രാജേഷിന്റെ ലീഡ് 2571 ആയ പശ്ചാത്തലത്തില്‍ തോല്‍വി സമ്മതിച്ച് വിടി ബല്‍റാം രംഗത്ത് എത്തിയിരുന്നു. തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍ എന്നും വിടി ബല്‍റാം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിടി തോല്‍വി അംഗീകരിച്ചത്.
അതേസമയം വിജയാഹ്‌ളാദം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. പ്രകടനം നടത്താന്‍ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും നിര്‍ദേശിച്ചു.