തൃത്താല: തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ ലീഡ് 2571 ആയ പശ്ചാത്തലത്തില്‍ തോല്‍വി സമ്മതിച്ച് വിടി ബല്‍റാം. തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍ എന്നും വിടി ബല്‍റാം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിടി തോല്‍വി അംഗീകരിച്ചത്.

ഇതോടെ എല്‍ഡിഎഫിന് 100 സീറ്റുകളില്‍ ലീഡ് വന്നു. അതേസമയം പിസി ജോര്‍ജ് തോല്‍വിയിലേക്ക് പോകുന്നു. 11 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 8700 വോട്ടുകള്‍ക്ക് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ മുന്നേറുന്നു. ഇടത് മേഖലകളിലെ വോട്ടുകളാണ് ഇനി എണ്ണാന്‍ ബാക്കിയുള്ളത്.
അതേസമയം വിജയാഹ്‌ളാദം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. പ്രകടനം നടത്താന്‍ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും നിര്‍ദേശിച്ചു.